Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊന്നുരുന്നി പാലത്തിലെ ഗതാഗത കുരുക്കിന്‌ പരിഹാരം കാണാതെ നഗരസഭ; മാര്‍ക്കറ്റിനോടും കടുത്ത അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 11:45 pm IST
in Ernakulam

കൊച്ചി: തമ്മനം പുല്ലേപ്പടി റോഡ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട്‌ നഗരസഭ പ്രമേയം പാസ്സാക്കിയിട്ടും പൊന്നുരുന്നി മേല്‍പാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ തയ്യാറാവാത്തത്‌ കടുത്ത പ്രതിഷേധത്തിനിടയാക്കന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നഗരസഭ പ്രമേയം പാസ്സാക്കിയത്‌ മെട്രോ മുന്നൊരുക്കമെന്ന നിലയില്‍ റോഡിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനാണ്‌. എന്നാല്‍ വൈറ്റില ജംഗ്ഷനേയും തമ്മനം-പാലാരിവട്ടത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനറോഡില്‍ നിര്‍മ്മിച്ച മേല്‍പാലത്തില്‍ ദനം പ്രതിയെന്നോണം ഗതാഗതകുരിക്ക്‌ വര്‍ത്ഥിച്ചു വരികയാണ്‌.

പാലത്തിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ക്ക്‌ അപ്രോച്ച്‌ റോഡുകളിലേക്ക്‌ കടക്കുന്നതിന്‌ ഇവിടെ സംവിധാനം ഒരുക്കിയിട്ടില്ല. തമ്മനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക്‌ കത്തൃക്കടവ്‌ ഭാഗത്തേയ്‌ക്‌ തിരിയാനും കലൂര്‍ കടവന്ത്ര റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക്‌ തമ്മനം ഭാഗത്തേക്ക്‌ തിരിയാനും കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ചെറിയ വാഹനങ്ങള്‍ക്കു പോലും തിരിയാന്‍ കഴിയാത്ത തരത്തിലാണ്‌ അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം എന്നതാണ്‌ ഇതിന്‌ കാരണം. ശാസ്ത്രീയമായ പഠനം നടത്താതെ തെരഞ്ഞെടുപ്പ്‌ മാത്രം മുന്നില്‍കണ്ട്‌ നിര്‍മ്മിച്ചതാണ്‌ ഇതിനു കാരണം എന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

പാലത്തിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന 100 വര്‍ഷം പഴക്കമുള്ള പൊന്നുരുന്നി മാര്‍ക്കറ്റിനെയാണ്‌ പാലം നിര്‍മ്മാണം ഏറെ തകര്‍ത്തെറിഞ്ഞത്‌. പാലം പണിയോട്‌ അനുബന്ധച്ച്‌ അധികൃതര്‍ നല്‍കിയ ഒരുറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നും ആക്ഷേപം ഉയര്‍ന്നുണ്ട്‌. പാലം നിര്‍മ്മാണത്തോടനുബന്ധിച്ച്‌ മാര്‍ക്കറ്റിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചിരുന്നത്‌ ഇനിയും പുന:സ്ഥാപിച്ചിട്ടില്ല എന്നും പരാതിയുണ്ട്‌. പ്രദേശവാസികള്‍ ഏറെ ആശ്രയിച്ചിരുന്ന മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ഇന്ന്‌ ഭീകരമാണ്‌. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക്‌ വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ കഴിയാതെ വരുന്നത്‌ കച്ചവടക്കാരെ ഏറെ കുഴപ്പിക്കുന്നുണ്ട്‌. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കടമുറികള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും അധികൃതര്‍ വേണ്ട പരിഗണനകള്‍ നല്‍കുന്നില്ല എന്നും ആക്ഷേപമുണ്ട്‌. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക്‌ ഗതാഗതകുരുക്ക്‌ ഒഴിവാക്കി എംജി റോഡ്‌, പാലാരിവട്ടം, കലൂര്‍ ഭാഗങ്ങളിലേക്കെത്താന്‍ പൊന്നുരുന്നി റോഡ്‌ ഏറെ സഹായകരമാണ്‌. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണം ഇവിടെയും ഗതാഗതകുരുക്കുണ്ടാക്കുന്നത്‌ യാത്രക്കാരെ ചെറുതായല്ല ബുദ്ധിമുട്ടിലാക്കുന്നത്‌. മേല്‍പ്പാലം വന്നതോടെ പാലാരിവട്ടം വൈറ്റില ഭാഗത്തേയ്‌ക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. അപ്രോച്ച്‌ റോഡുകള്‍ വഴി വലിയ വാഹനങ്ങള്‍ക്ക്‌ കടന്നു പോകാന്‍ കഴിയുന്നില്ല. കലൂര്‍ കത്തൃക്കടവ്‌ റോഡിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്‌ക്കുന്നു. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ടോള്‍ പിരിവ്‌ തത്കാലം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ പ്രശ്നത്തിന്‌ വ്യക്തമായ പരിഹാരം കാണാതെ ടോള്‍ ആരംഭിക്കാന്‍ അധികൃതര്‍ മുതിര്‍ന്നാല്‍ അത്‌ കടുത്ത പ്രതിഷേധത്തിന്‌ ഇടവരുത്തും എന്നാണ്‌ പ്രദേശവാസികളും കച്ചവടക്കാരും പറയുന്നത്‌. പണി ആരംഭിച്ചതുമുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ ഇടവരുത്തിയിരുന്നു പൊന്നുരുന്നി മേല്‍പാലം. ഉദ്ഘാടനത്തിന്‌ സമയക്കുറവുമൂലം മുഖ്യമന്ത്രി എത്താതിരുന്നപ്പോള്‍ ബിജെപിയുടെ നേതൃത്ത്വത്തില്‍ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്‌ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീട്‌ അധികൃതര്‍ ഇടപെട്ട്‌ ഗതാഗതം തടയുകയും മുഖ്യമന്ത്രി എത്തി ആളും ആഘോഷവുമില്ലാതെ പാലം ഗതാഗതത്തിന്‌ ഔദ്യോഗികമായി തുറന്നു കൊടുക്കുകയായിരുന്നു. പാലത്തിന്റെ മൊത്തം നിര്‍മ്മാണചെലവിന്റെ 50ശതമാനം ജനറം ഫണ്ടില്‍ നിന്നാണ്‌ അനുവദിച്ചിട്ടുള്ളത്‌ ബാക്കി തുകയില്‍ 30ശതമാനം സംസ്ഥാനസര്‍ക്കാരും 20ശതമാനം നഗരസഭയുമാണ്‌ വഹിച്ചിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.