ഹൈദരാബാദ്: പുതുതായി രൂപീകരിക്കപ്പെട്ട തെലുങ്കാന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി തെലുങ്കാന രാഷ്‌ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവു സ്ഥാനമേല്ക്കുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രശേഖരറാവുവിനെ നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുത്തു.
തെലുങ്കാനയില്‍ 119 അംഗ നിയമസഭയില്‍ ടിആര്‍എസിന് 62 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്-സിപിഐ സഖ്യത്തിന് 23 സീറ്റുകളും ടിഡിപി-ബിജെപി സഖ്യത്തിന് 21 സീറ്റുകളുമുണ്ട്.
















