Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 484-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 07:56 pm IST
inSamskriti

അനിര്‍വാണേ വിനിര്‍വാണം ശാന്തം ശാന്തേ ശിവേ ശിവം

നിര്‍വാണമപ്യ നിര്‍വാണം സനഭോര്‍ഥം ന വാപി തത്‌

വസിഷ്ഠന്‍ തുടര്‍ന്നു: ‘നിര്‍വാണം, അല്ലെങ്കില്‍ മുക്തി, എന്നത്‌ നിര്‍വാണം തന്നെ. പ്രശാന്തിയില്‍ ശാന്തി. ദിവ്യതയില്‍ ദൈവീകത. നിര്‍വാണം അനിര്‍വാണവുമാണ്‌. അത്‌ ആകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു; ബന്ധപ്പെടാതെയുമിരിക്കുന്നു.

അഹങ്കാരത്തെക്കുറിച്ചുള്ള അയഥാര്‍ഥ്യം ഉണര്‍ന്നാല്‍പ്പിന്നെ ആയുധങ്ങള്‍ കൊണ്ടോ രോഗപീഡകള്‍കൊണ്ടോ ഉള്ള ആക്രമണങ്ങള്‍ പോലും സഹിക്കാന്‍ കഴിയും. ലോകമെന്ന കാഴ്ചയുടെ വിത്ത്‌, അതായത്‌ അഹംകാരം നശിച്ചാല്‍പ്പിന്നെ ലോകമെന്ന കാഴ്ചയും അതിനൊപ്പം ഇല്ലാതാകുന്നു.

കണ്ണാടിക്ക്‌ നീരാവിപിടിച്ചു മങ്ങല്‍ ഏര്‍പ്പെടുന്നതുപോലെ ആത്മാവിനെ അയഥാര്‍ഥ്യമായ അഹങ്കാരം വന്നു മൂടുകയാണ്‌. ബാക്കി ലോകത്തെ മുഴുവന്‍ ഉണ്ടാക്കുന്നത്‌ ഈ അഹമാണ്‌. അതില്ലാതായാല്‍പ്പിന്നെ ആത്മാവ്‌ പ്രോജ്ജ്വലത്താകുന്നു. കാര്‍മേഘമെന്ന മറനീങ്ങിയ ആകാശത്ത്‌ സൂര്യനെന്നപോലെ ആത്മാവ്‌ വിളങ്ങുന്നു. കടലില്‍ വീഴുന്ന വസ്തുവിനെ കടല്‍ വിഴുങ്ങുന്നതുപോലെ ആത്മാവില്‍ ചെന്നെത്തുന്ന അഹം വിലയിച്ചില്ലാതാകുന്നു.

അഹം ഉള്ളിടത്തോളം കാലം അനന്തമായ അവബോധം, ബ്രഹ്മം, വൈവിധ്യമാര്‍ന്ന വിഷയങ്ങളും വസ്തുക്കളുമായി വിവിധ നാമരൂപങ്ങളോടെ തിളങ്ങുന്നു. എന്നാല്‍ അഹം ഒടുങ്ങുന്നതോടെ ബ്രഹ്മം ശുദ്ധാവബോധമായി പ്രോജ്ജ്വലിക്കുകയായി. അഹമാണ്‌ വിശ്വത്തിനു ബീജമാകുന്നത്‌. ആ വിത്തിനെ വറുത്തുണക്കിയാല്‍പ്പിന്നെ ‘ലോകം’, ‘ബന്ധനം’, ‘അഹങ്കാരം’ എന്നീ വാക്കുകള്‍ക്കുതന്നെ സാംഗത്യമില്ലാതാകുന്നു.

മണ്‍കുടം ഉടഞ്ഞാല്‍ ബാക്കിയുള്ളത്‌ കളിമണ്ണ്‌. അഹങ്കാരം പോകുമ്പോള്‍ വൈവിധ്യത ഇല്ലാതാകുന്നു. സൂര്യനുദിക്കുമ്പോള്‍ വസ്തുക്കള്‍ ദൃശ്യമാകുന്നു. പ്രകടിതലോകത്തിന്റെ വൈവിധ്യത കാണപ്പെടുന്നത്‌ അഹംകാരത്തിന്റെ ഉദയത്തിലാണ്‌. രാമാ, ആത്മജ്ഞാനമൊഴികെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. ഈ ആത്മജ്ഞാനം എന്നത്‌ അഹംകാരത്തിന്റെ അയഥാര്‍ഥ്യം തിരിച്ചറിയുക എന്നത്‌ തന്നെയാണ്‌. മറ്റൊന്നും നിനക്ക്‌ ശ്രേയസ്കരമല്ല. അതിനാല്‍ വ്യക്തിഗതമായ അഹംകാരം ദൂരെക്കളഞ്ഞു സ്വയം ഈ വിശാലവിശ്വമായി, സ്വരൂപമായി തിരിച്ചറിയുക.

എന്നിട്ട്‌ വിശ്വം, ആത്മാവ്‌, ബ്രഹ്മം എന്നെല്ലാം പറയുന്നത്‌ ഒന്നിനെത്തന്നെയാണെന്ന്‌ അറിയുക. ലോകമെന്ന ധാരണയാല്‍ ഉണ്ടാകുന്ന എല്ലാ കാലുഷ്യങ്ങളെയും ഇല്ലായ്‌മചെയ്യുക. അഹംകാരത്തെ വെല്ലാത്തവന്‌ പരമപദം പൂവുക എന്നത്‌ അസാധ്യം. എന്നാല്‍ ഒരാളുടെ ഹൃദയം ശുദ്ധമാണെങ്കില്‍ ഒരു ശുഭ്രവസ്ത്രത്തില്‍ വീഴുമ്പോള്‍ പടരുന്ന എണ്ണത്തുള്ളിപോലെ ആത്മജ്ഞാനം അയാളില്‍ നിറയുന്നു. ഇതിനെപ്പറ്റിയുള്ള ഒരു കഥ ഞാനിനി പറയാം.

പണ്ട്‌ ഒരു കാലത്ത്‌ ഞാന്‍ കാക ഭുശുണ്ടനോടു ചോദിച്ചു: അങ്ങ്‌ ആരെയാണ്‌ മോഹവിഭ്രാന്തനെന്നും അജ്ഞാനിയെന്നും കണക്കാക്കുന്നത്‌?

ഭുശുണ്ടന്‍ പറഞ്ഞു: ഒരു മലയുടെ മുകളില്‍ ഒരു വിദ്യാധരന്‍ വസിച്ചിരുന്നു. അയാള്‍ ഇന്ദ്രിയസുഖങ്ങളില്‍ അഭിരമിച്ചു കഴിഞ്ഞുവന്ന ഒരു മൂഢമതിയായിരുന്നു. എന്നാല്‍ അയാള്‍ ധര്‍മിഷ്ഠമായ ജീവിതമാണ്‌ നയിച്ചിരുന്നത്‌. അതിനാല്‍ അദ്ദേഹത്തിനു ദീര്‍ഘായുസ്സ്‌ കിട്ടിയിരുന്നു. ഏറെക്കാലം അങ്ങനെ കഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹത്തില്‍ ജനനമരണചക്രത്തില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹം വന്നു. ആ അവസ്ഥയെ പ്രാപിക്കാനായുള്ള ഉപദേശം തേടി അദ്ദേഹം എന്റെയടുക്കല്‍ വന്നു.

ഉപചാരപൂജാദികള്‍ക്ക്‌ ശേഷം അദ്ദേഹം ചോദിച്ചു: ഭഗവന്‍, ഇന്ദ്രിയങ്ങള്‍ ഇപ്പോഴും ആസക്തിപൂണ്ടു കാലുഷ്യത്തോടെ സ്വാഭിലാഷപൂര്‍ത്തിക്കായി നിസ്തന്ദ്രം വര്‍ത്തിക്കുന്നു. അതാണ്‌ അന്തമില്ലാത്ത ദുഃഖങ്ങള്‍ക്ക്‌ കാരണം എന്ന്‌ ഞാന്‍ അറിയുന്നു. ഞാനങ്ങയുടെ കാലടികളെ ശരണം പ്രാപിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.