യുവത്വത്തിന് പ്രാമുഖ്യം നല്‍കി ലോകകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലണ്ട് ടീമിനെ കോച്ച് റോയ് ഹോഡ്ജ്സന്‍ പ്രഖ്യാപിച്ചു. 23 അംഗ ടീമിനൊപ്പം പകരക്കാരായ ഏഴു താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എവര്‍ട്ടന്‍ മിഡ്ഫീല്‍ഡര്‍ റോസ് ബാര്‍ക്ലിക്ക് ഇടം നല്‍കിയതാണ് ഏറ്റവും വലിയ പ്രത്യേകത. ബാര്‍ക്ലിയുടെ ടീംമേറ്റ് ടീനേജ് താരം ജോണ്‍ സ്റ്റോണ്‍സിനെ പകരക്കാരുടെ പട്ടികിയില്‍പ്പെടുത്തിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൈക്കല്‍ കാരിക്ക,് ചെല്‍സിയുടെ ആഷ്ലി കോള്‍ എന്നീ പരിചയസമ്പന്നരെ ഒഴിവാക്കി.
ടീം: ഗോള്‍ കീപ്പര്‍മാര്‍- ജോ ഹാര്‍ട്ട്, ബെന്‍ ഫോസ്റ്റര്‍, ഫ്രേസര്‍ ഫോര്‍സ്റ്റര്‍.
ഡിഫന്റര്‍മാര്‍- ലെയ്ട്ടണ്‍ ബെയ്ന്‍സ്, ഗാരി കാഹില്‍, ഫില്‍ ജാഗിയേല്‍ക്ക, ഗ്ലെന്‍ ജോണ്‍സന്‍, ഫില്‍ ജോണ്‍സ്, ലൂക്ക് ഷാ, ക്രിസ് സ്മാളിങ്. മിഡ്ഫീല്‍ഡര്‍മാര്‍- റോസ് ബാര്‍ക്ലി, സ്റ്റീവന്‍ ജെറാഡ്, ജോര്‍ഡാന്‍ ഹെന്‍ഡേഴ്സന്‍, ആദം ലല്ലാന, ഫ്രാങ്ക് ലാംപാര്‍ഡ്, ജയിംസ് മില്‍നര്‍, അലക്സ് ചേംബര്‍ലെയ്ന്‍, റഹീം സ്റ്റര്‍ലിങ്, ജാക്ക് വില്‍ഷെയര്‍.
സ്ട്രൈക്കര്‍മാര്‍- റിക്കി ലാംബര്‍ട്ട്, വെയ്ന്‍ റൂണി, ഡാനിയേല്‍ സ്റ്റര്‍ഡിജ്, ഡാനി ബെല്‍ബെക്ക്.
പകരക്കാര്‍: ജോണ്‍ റൂഡി, ജോണ്‍ ഫ്ലനാഗന്‍, ജോണ്‍ സ്റ്റോണ്‍സ്, മൈക്കല്‍ കാരിക്ക്, ടോം ക്ലെവര്‍ലി, ആന്‍ഡി കാരോള്‍, ജെര്‍മെയ്ന്‍ ഡിഫോ.
















