Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗംഭീരം, കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 08:15 pm IST
inSports

കട്ടക്ക്‌: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ പെരുമയ്‌ക്കൊത്ത ജയമൊന്നും ഈ സീസണില്‍ ഇതുവരെ ലഭിച്ചിരുന്നില്ല. 2 റണ്‍സിന്‌ ആറു വിക്കറ്റ്‌ കളഞ്ഞ്‌ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ കീഴടങ്ങയതടക്കമുള്ളവയാണ്‌ അവരുടെ പുതിയ കഥയിലെ ഏടുകള്‍. അതിന്‌ ഗൗതം ഗംഭീറും സംഘവും ഇന്നലെ പ്രായശ്ചിത്തം ചെയ്തു. പോയിന്റ്‌ ടേബിളിലെ മുന്‍നിരക്കാരായ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ 9 വിക്കറ്റിന്‌ തച്ചുതകര്‍ത്ത്‌ നൈറ്റ്‌ റൈഡേഴ്സ്‌ പേരിനൊത്ത ജയം സ്വന്തമാക്കി. ഇതോടെ പോയിന്റ്‌ പട്ടികയില്‍ നാലാമതെത്താനും നൈറ്റ്‌ റൈഡേഴ്സിന്‌ കഴിഞ്ഞു. ആദ്യം ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‍ എട്ടു വിക്കറ്റുകള്‍ ബലികഴിച്ച്‌ 149 റണ്‍സെടുത്തു. ഗംഭീറിന്റെയും (63 നോട്ടൗട്ട്‌) റോബിന്‍ ഉത്തപ്പയുടെയും (46) മനീഷ്‌ പാണ്ഡെയുടെയും (36 നോട്ടൗട്ട്‌) മികവില്‍ ഒരു വിക്കറ്റ്‌ മാത്രം കളഞ്ഞ്‌ 18 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു. മൂന്നു വിക്കറ്റുകള്‍ കൊയ്ത ലെഗ്‌ സ്പിന്നര്‍ പിയൂഷ്‌ ചൗളയുടെ പ്രകടനവും നൈറ്റ്‌ റൈഡേഴ്സിന്റെ ജയത്തില്‍ നിര്‍ണായകമായി. സ്കോര്‍: കിംഗ്സ്‌ ഇലവന്‍- 8ന്‌ 149 (20 ഓവര്‍). നൈറ്റ്‌ റൈഡേഴ്സ്‌ -1ന്‌ 150 (18).

വീരേണ്ടര്‍ സെവാഗ്‌ ആദ്യമായി വിസ്ഫോടനശേഷി പുറത്തെടുത്ത കളിയില്‍ കിംഗ്സ്‌ ഇലവന്റെ മറ്റു ബാറ്റിങ്‌ ഐക്കണുകളെല്ലാം ഇടറിവീണു. അതാണവര്‍ കൂറ്റന്‍ സ്കോറിലെത്താതിരിക്കാന്‍ കാരണവും. വീരു 50 പന്തില്‍ 72 റണ്‍സ്‌ അടിച്ചുകൂട്ടി. ഒരു സിക്സും പതിനൊന്നു ഫോറുകളും ആ ഇന്നിങ്ങ്സിന്‌ മിഴിവേകി.

ജാക്വസ്‌ കാലിസിന്റെ ആദ്യ ഓവറില്‍ നാലു ബൗണ്ടറികള്‍ പറത്തിയാണ്‌ വീരു തുടങ്ങിയത്‌. പിന്നെ മോണി മോര്‍ക്കലും സുനില്‍ നരെയ്നുമൊക്കെ ഇടയ്‌ക്കിടെ ആ ബാറ്റിന്റെ ചൂടറിഞ്ഞു. എങ്കിലും സെവാഗിന്‌ സഹതാരങ്ങളില്‍ നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല. മന്‍ദീപ്‌ സിംഗ്‌ (0), വൃദ്ധിമാന്‍ സാഹ (15) എന്നിവര്‍ ക്രീസില്‍ അധിക സമയം ചെലവിട്ടില്ല. ബൗളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടാറുള്ള ഗ്ലെന്‍ മാക്സ്‌ വെലും (14) ഡേവിഡ്‌ മില്ലറും (13) പരാജയപ്പെട്ടതോടെ കിംഗ്സ്‌ ഇലവന്‍ പതറി. മാക്സ്‌വെല്ലിനെയും മില്ലറെയും കൂച്ചുവിലങ്ങിടുന്നതില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ വിരുതുകാട്ടി. 15-ാ‍ം ഓവറില്‍ സെവാഗ്‌ മടങ്ങിയതില്‍പ്പിന്നെ കാര്യമായി സ്കോര്‍ ചെയ്യാന്‍ പഞ്ചാബിപ്പടയ്‌ക്കായില്ല. കൊല്‍ക്കത്ത ബൗളര്‍മാരില്‍ മോണി മോര്‍ക്കല്‍ രണ്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. നരെയ്നും ഉമേഷ്‌ യാദവും ഓരോരുത്തരെ വീതം പുറത്താക്കി.

വീരുവിനുള്ള മറുപടി ഗംഭീര്‍ നല്‍കുന്നതാണ്‌ പിന്നെക്കണ്ടത്‌. അമിതാവേശമൊന്നു കാട്ടാതെ തന്ത്രപരമായി ബാറ്റ്‌ ചെയ്ത ഗംഭീര്‍ കളി കൊല്‍ക്കത്തയുടെ വരുതിയിലാക്കിക്കളഞ്ഞു. ഉത്തപ്പയുടെ കരുത്തുറ്റ ഷോട്ടുകള്‍ പാകിയ അടിത്തറയില്‍ കാലൂന്നിയായിരുന്നു ഗംഭീര്‍ നിറഞ്ഞുകളിച്ചത്‌. മിച്ചല്‍ ജോണ്‍സനെ മൂന്നു ഫോറുകള്‍ക്കും ഒരു സിക്സറിനും ശിക്ഷിച്ച ഉത്തപ്പ സന്ദീപ്‌ ശര്‍മ്മയെയും വെറുതെ വിട്ടില്ല. ഗംഭീറും കിട്ടിയ അവസരങ്ങളില്‍ പന്ത്‌ അതിര്‍ത്തി കടത്തി.
പര്‍വീന്ദര്‍ അവാനയുടെ പന്തില്‍ ഉത്തപ്പ പുറത്താകുമ്പോഴേക്കും ഓപ്പണിങ്‌ സഖ്യം 68 റണ്‍സ്‌ സ്വരൂപിച്ചു. എട്ടു ഫോറുകളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്‌. പിന്നെ വന്ന മനീഷ്‌ പാണ്ഡെ ഗംഭീറിന്‌ പറ്റിയ കൂട്ടാളിയായി. മോശം പന്തുകളെ തല്ലിയൊതുക്കിയ ഗംഭീര്‍ – പാണ്ഡെ ജോടി സിംഗിളുകളും ഡബിളുകളും ആവോളം നേടിയെടുത്തു. ഗംഭീറിന്റെ ബാറ്റില്‍ നിന്ന്‌ ഏഴു ബൗണ്ടറികള്‍ മൂളിപ്പറന്നു. പാണ്ഡെയുടെ സംഭാവന മൂന്നുഫോറുകള്‍. ഗംഭീര്‍ മാന്‍ ഓഫ്‌ ദ മാച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.