മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ മത്സരങ്ങള്‍ മാറ്റിയതില്‍ നിരാശയുണ്ടെന്ന് ചീഫ് കോച്ച് സ്റ്റീഫന്‍ ഫ്ലമിങ്. മെയ് 18, 22 തീയതികളില്‍ ചെന്നൈ വേദിയാകേണ്ട കളികള്‍ക്ക് എന്‍ഒസി നേടാന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ റാഞ്ചിയിലേക്ക് മാറ്റിയത്.
ആരാധകരുടെ പിന്തുണ എന്നും ടീം ആസ്വദിച്ചിരുന്നു. സീസണില്‍ ഇവിടെ മത്സരം നടത്തില്ലെന്ന ഐപിഎല്‍ അധികൃതരുടെ തീരുമാനം കടുത്തതാണ്. ഫ്ലെമിങ് കുറ്റപ്പെടുത്തി.
മുംബൈയ്ക്കുമേല് സൂപ്പര്‍ കിംഗ്സ് നേടിയത് ആധികാരിക ജയമായിരുന്നു. കഠിന പരിശ്രമത്തിന്റെ ഫലം. ബാറ്റും കൊണ്ടും ബോളുകൊണ്ടും ഇനിയും ഏറെ അധ്വാനിക്കാനുണ്ട്. രണ്ടിലും മികവു കാട്ടിയാല്‍ മാത്രമേ കിരീടനേട്ടത്തിലെത്താന് കഴിയൂ.
ഡ്വെയ്ന്‍ സ്മിത്ത്, ധോണി, ബ്രണ്ടന്‍ മക്കല്ലം, സുരേഷ് റെയ്ന എന്നിവരടങ്ങിയ ചെന്നൈ സംഘം ശക്തമാണ്. സ്മിത്തിന്റെ ബാറ്റിംഗ് കരുത്തിനെ ഏറെ ഇഷ്ടപ്പെടുന്നു. മക്കല്ലവും റെയ്നയും സമര്‍ത്ഥരാണ്. പന്തുകള്‍ നഷ്ടപ്പെടുത്തിയാലും അതിനെ അതിജീവിക്കാന്‍ കഴിവുള്ള തരത്തിലാണ് താരങ്ങളുടെ പ്രകടനമെന്നും ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.
















