മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലു വിക്കറ്റിന് തറപറ്റിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്ണടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.ഓപ്പണര്‍ ചിദംബരം ഗൗതം (9), മൂന്നാം ഓവറില്‍ത്തന്നെ മടങ്ങിയെങ്കിലും ലെന്‍ഡല്‍ സിമ്മോണ്‍സും അമ്പാട്ടി റായ്ഡും ചേര്‍ന്ന് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.
മൂന്നാം ഓവറില്‍തന്നെ രണ്ടുതവണ ബൗണ്ടറിക്ക് പറത്തിയ ഗൗതമിനെ സാമുവല്‍ ബദ്രിയാണ് പുത്താക്കിയത്. തുടര്‍ന്നിറങ്ങിയ അമ്പാട്ടി റായ്ഡു സിമ്മോണ്സിന് മികച്ച പിന്തുണ നല്കി. ആദ്യ പത്തോവറില്‍ 57 /1 എന്ന നിലയിലായിരുന്നു മുംബൈ. സിമ്മോണ്സിനെ ഡുപ്ളെസിസിന്റെ കൈയിലെത്തിച്ച് പതിനൊന്നാം ഓവറില്‍ അശ്വിനാണ് സഖ്യം പൊളിച്ചത്.
38 പന്ത് നേരിട്ട സിമ്മോണ്‍സ് മൂന്ന് ഫോറും രണ്ട് സിക്സുമടിച്ചിരുന്നു. അമ്പാട്ടിക്കൊപ്പം 61 റണ്ണും സിമോണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നിറങ്ങിയ രോഹിത് ശര്‍മ്മ (19) 18ാം ഓവറില്ടീം സ്കോര്‍ 122ല്‍ നില്‍ക്കവെയാണ് പുറത്തായത്. അശ്വിന് രോഹിതിനെ റെയ്നയുടെ കൈയിലെത്തിക്കുകയായിരുന്നു. ഇതേ ഓവറില്‍ അപകടകാരിയായ പൊള്ളാഡിനെയും (0) അശ്വിന് റെയ്നയുടെ കൈയിലെത്തിച്ചു. അടുത്ത ഓവറില്‍ അമ്പാട്ടിയും മടങ്ങി.
















