Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷക്ക്‌ കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 08:55 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകള്‍ക്ക്‌ തിരിച്ചടി. തിങ്കളാഴ്ച നടന്ന 37-ാ‍ം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട്‌ സമനില വഴങ്ങിയതാണ്‌ ലിവര്‍പൂളിന്‌ കനത്ത തിരിച്ചടിയായത്‌. ഒരു മത്സരം മാത്രം ബാക്കിനില്‍ക്കേ 81 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതാണെങ്കിലും കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന നിലയിലാണ്‌ അവര്‍. കാരണം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒരു മത്സരം കുറവാണ്‌ കളിച്ചിട്ടുള്ളത്‌. 36 മത്സരങ്ങളില്‍ നിന്ന്‌ 80 പോയിന്റാണ്‌ സിറ്റിയുടെ സമ്പാദ്യം. ലിവര്‍പൂളുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം.
ലിവര്‍പൂളിനേക്കാള്‍ ഒരു കളി അധികവുമുണ്ട്‌. അടുത്ത രണ്ടു കളികളും ജയിച്ചാല്‍ സിറ്റി ലീഗിലെ ചാമ്പ്യന്മാരാവും. അതേസമയം ലിവര്‍പൂളിന്‌ ലീഗിലെ അവസാന മത്സരം ജയിച്ചാലും കിരീടം നേടണമെങ്കില്‍ സിറ്റിയുടെ സഹായം ആവശ്യമാണ്‌. അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ ജയിച്ചാല്‍ അവര്‍ക്ക്‌ 84 പോയിന്റാവും. അതേസമയം സിറ്റി തങ്ങളുടെ ബാക്കിയുള്ള രണ്ട്‌ മത്സരങ്ങളും വിജയിച്ചാല്‍ 86 പോയിന്റുമായി ഒരിടവേളക്കുശേഷം കിരീടത്തില്‍ മുത്തമിടും. മാത്രമല്ല ബാക്കിയുള്ള മത്സരങ്ങളില്‍ ഒരു കളി ജയിക്കുകയും ഒരെണ്ണം സമനിലയില്‍ പിരിയുകയും ചെയ്താലും ഗോള്‍ വ്യത്യാസത്തില്‍ സാധ്യത സിറ്റിക്കുതന്നെയാണ്‌. ലിവര്‍പൂളിനേക്കാള്‍ 9 ഗോളിന്റെ മുന്‍തൂക്കം സിറ്റിക്കുണ്ട്‌. ലിവര്‍പൂള്‍ 99 ഗോളുകള്‍ നേടുകയും 49 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്തപ്പോള്‍ സിറ്റി 96 എണ്ണം നേടിയപ്പോള്‍ 37 എണ്ണം മാത്രമാണ്‌ തിരിച്ചുവാങ്ങിയിട്ടുള്ളത്‌. മെയ്‌ 11ന്‌ ന്യൂകാസിലുമായാണ്‌ ലിവര്‍പൂളിന്റെ അവസാന പോരാട്ടം. സിറ്റി അടത്ത രണ്ട്‌ മത്സരങ്ങളില്‍ ഇന്ന്‌ ആസ്റ്റണ്‍ വില്ലയെയും 11ന്‌ വെസ്റ്റ്‌ ഹാമിനെയും നേരിടും.

തിങ്കളാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസും ലിവര്‍പൂളും മൂന്നു ഗോളുകള്‍ വീതം നേടിയാണ്‌ സമനിലയില്‍ പിരിഞ്ഞത്‌. മൂന്ന്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനിന്ന്‌ അനായാസ വിജയം ഉറപ്പിച്ച ലിവര്‍പൂളിനെ 9 മിനിറ്റിനിടെ നേടിയ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ക്രിസ്റ്റല്‍ പാലസ്‌ പിടിച്ചുകെട്ടിയത്‌. 79-ാ‍ം മിനിറ്റുവരെ ലിവര്‍പൂള്‍ 3-0ന്‌ മുന്നിലായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ലിവര്‍പൂളിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 65 ശതമാനവും പന്ത്‌ കൈവശംവച്ച ലിവര്‍പൂള്‍ താരങ്ങള്‍ 26 തവണയാണ്‌ എതിര്‍ പോസ്റ്റിലേക്ക്‌ ലക്ഷ്യം വച്ചത്‌. ഇതില്‍ ലക്ഷ്യത്തിലേക്ക്‌ പറന്ന ഒമ്പതെണ്ണത്തില്‍ മൂന്നെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം ക്രിസ്റ്റല്‍ പാലസിന്‌ 10 തവണയാണ്‌ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഷോട്ട്‌ പായിക്കാന്‍ കഴിഞ്ഞത്‌. മത്സരം ആരംഭിച്ച്‌ 18-ാ‍ം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ്‌ നേടി. സ്റ്റീഫന്‍ ജെറാര്‍ഡിന്റെ ക്രോസ്‌ നല്ലൊരു ഹെഡ്ഡറിലൂടെ ജോ അലന്‍ ക്രിസ്റ്റല്‍ പാലസ്‌ വലയിലെത്തിച്ചു. പിന്നീട്‌ ഇരുടീമുകളും മികച്ച ആക്രമണങ്ങള്‍ എതിര്‍ പോസ്റ്റിലേക്ക്‌ നടത്തിയെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ ലിവര്‍പൂളിനോ സമനില പിടിക്കാന്‍ ക്രിസ്റ്റല്‍ പാലസിനോ കഴിഞ്ഞില്ല. പിന്നീട്‌ രണ്ടാം പകുതി ആരംഭിച്ച്‌ എട്ടാം മിനിറ്റില്‍ ലിവര്‍പൂള്‍ വീണ്ടും ലീഡ്‌ നേടി. ജെറാര്‍ഡിന്റെ പാസ്‌ സ്വീകരിച്ച്‌ ബോക്സിന്‌ പുറത്തുനിന്ന്‌ ഡാനിയേല്‍ സ്റ്ററിഡ്ജ്‌ പായിച്ച ഇടംകാലന്‍ ഷോട്ടാണ്‌ ക്രിസ്റ്റല്‍ പാലസ്‌ വലയില്‍ കയറിയത്‌. രണ്ട്‌ മിനിറ്റിനുശേഷം സൂപ്പര്‍താരം ലൂയി സുവാരസിലൂടെ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ വിജയം ഉറപ്പിച്ച മട്ടില്‍ കളിച്ച ലിവര്‍പൂള്‍ താരങ്ങളെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ടാണ്‌ ക്രിസ്റ്റല്‍ പാലസ്‌ ആദ്യ ഗോള്‍ മടക്കിയത്‌. 79-ാ‍ം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ ഡാമിയന്‍ ഡെലാനി പറത്തിയ ഇടംകാലന്‍ ഷോട്ടാണ്‌ ലിവര്‍പൂള്‍ വലയില്‍ കയറിയത്‌. രണ്ട്‌ മിനിറ്റിനുശേഷം ക്രിസ്റ്റല്‍ പാലസ്‌ രണ്ടാം ഗോളും നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പന്തുമായി എതിര്‍ ബോക്സിലേക്ക്‌ കുതിച്ച യാനിക്‌ ബൊലെയ്സ്‌ നല്‍കിയ പാസ്‌ ഡ്വെയ്റ്റ്‌ ഗെയ്‌ല്‌ വലംകാലന്‍ ഷോട്ടിലൂടെ ലിവര്‍പൂള്‍ വലയിലെത്തിച്ചു. ഏഴ്‌ മിനിറ്റിനുശേഷം സമനില ഗോളും നേടി. ഗ്ലെന്‍ മുറെയുടെ പാസില്‍ നിന്ന്‌ ഗെയ്‌ലാണ്‌ സമനില ഗോളും നേടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.