ആലുവ: സിനിമ നിര്‍മാണ തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് അവസരവും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുക്കുന്നത്. ചിലരില്‍നിന്നും വാങ്ങി നടികളെ ഉപയോഗപ്പെടുത്തി ബ്ലാക്മെയില്‍ ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഭിമാനപ്രശ്നത്തില്‍ ഇത്തരം സംഭവങ്ങളില്‍ പലതും പരാതികളായി എത്തുന്നില്ലെന്നേയുള്ളൂ. അടുത്തിടെ നേരം എന്ന സിനിമയുടെ നിര്‍മാണത്തിനെന്ന പേരില്‍ പലരില്‍നിന്നുമായി 21 കോടിയിലേറെ രൂപയാണ് നിര്‍മാതാവ് പലരില്‍നിന്നുമായി സമാഹരിച്ചത്.
എന്നാല്‍ ഇതിന്റെ നിര്‍മാണ ചെലവിനായി സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ രേഖപ്രകാരം ഒന്നരകോടി രൂപയാണ്. 2013 മെയ് 10 നാണ് സിനിമ റിലീസ് ചെയ്തത്. പിന്നീട് ഇതിന്റെ തമിഴ് 2013 മെയ് 17 നും റിലീസ് ചെയ്തു. നിവിന്‍ പോളിയും നസൃനുമാണഅ ഇതില്‍ അഭിനയിച്ചത്. അഞ്ച് കോടിയിലേറെ രൂപ ഈ സിനിമയില്‍ നിന്നും പിരിഞ്ഞുകിട്ടി. എന്നാല്‍ പണമിറക്കിയവര്‍ക്ക് പണം നല്‍കുവാന്‍ നിര്‍മാതാവ് തയ്യാറായില്ല. സിനിമയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് ചിലര്‍ക്കും നേരത്തെ വാഗ്ദാനം ചെയ്തു തുക നല്‍കിയില്ലെന്ന ആക്ഷേപവും ഇതോടൊപ്പമുണ്ട്. കോറല്‍ വിശ്വനാഥന്‍ എന്ന മലയാളിയായ തിരുപ്പൂരിലെ വ്യവസായിയാണ് ഈ സിനിമ നിര്‍മിച്ചത്. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും മകളും കേസില്‍ പ്രതിയാണ്. മകളുടെ ഭര്‍ത്താവ് ആര്‍ഭാട ജീവിതത്തിനായി പണം ധൂര്‍ത്തടിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് വിശ്വനാഥന്‍ ആരോപിക്കുന്നു. എന്നാല്‍ പണം വിശ്വനാഥന്‍ ബിസിനസിലേക്ക് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് മരുമകനും കുറ്റപ്പെടുത്തുന്നു. ഇതിനിടെ മറ്റൊരു സിനിമാ തട്ടിപ്പ് കേസും ആലുവ പോലീസിന്റെ മുന്നിലുണ്ട്. ഇടുക്കി സ്വദേശിയായ ഒരാളാണ് ആറ് വയസ്സുള്ള കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ രക്ഷകര്‍ത്താവില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്.
പൂജ കഴിഞ്ഞതല്ലാതെ സിനിമയുടെ നിര്‍മാണം പോലും ഇതുവരേയും ആരംഭിച്ചിട്ടില്ല. പുതുമുഖങ്ങളെ ഉപയോഗിച്ച് ഇപ്പോള്‍ കുറഞ്ഞ നിരക്കിലാണ് പലരും സിനിമകള്‍ തട്ടിക്കൂട്ടുന്നത്. പലനിര്‍മാതാക്കളും സ്വന്തം പണം ചെലവഴിക്കാതെ ഇത്തരത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പലരില്‍നിന്ന് പണം കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഇന്നത്തെ പുതിയ നായികമാരില്‍ പലര്‍ക്കും ഒരു ലക്ഷം രൂപ പോലും പ്രതിഫലം നല്‍കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. അതുപോലെ കള്ളപ്പണക്കാരും ബിനാമികളെ ഉപയോഗപ്പെടുത്തി സിനിമ രംഗത്ത് സജീവമാകുന്നുണ്ട്.
















