ആലുവ: ബാറുകള്‍ ഏറെയും അടച്ചതോടെ കള്ള്ഷാപ്പുകളില്‍ തിരക്ക് കൂടി. പലകള്ള്ഷാപ്പുകളിലും പെര്‍മിറ്റ് അനുസരിച്ച് വില്‍പ്പന നടത്താവുന്നതില്‍ കൂടുതല്‍ കള്ളുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. ആലുവായിലെ കള്ള്ഷാപ്പില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ കൂടുതല്‍ കള്ള് വില്‍പ്പനയ്‌ക്കായി വച്ചത് പിടിച്ചെടുത്തു.
ഇത് യഥാര്‍ത്ഥ കള്ള് തന്നെയാണോയെന്ന് പരിശോധിക്കുന്നതിന് സാമ്പിള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിശ്ചിതതെങ്ങുകള്‍ ചെത്തുന്നതായി പറയുന്നുണ്ടെങ്കിലും വേണ്ടത്രകള്ള് ആലുവ മേഖലയിലേക്ക് എത്തുന്നില്ല. പലകള്ളുഷാപ്പുകളിലും വ്യാജകള്ളാണ് ലഭിക്കുന്നത്. ഇതിന് പഴയചാരായത്തിന് തുല്യമായ ലഹരിയുണ്ടെന്നതിനാല്‍ പലര്‍ക്കും പ്രിയവുമാണ്. സ്പിരിറ്റ് ഉപയോഗിച്ചാണ് വ്യാജകള്ള് ഏറെയും ഉണ്ടാക്കുന്നത്. ഇതിന്റെ അളവ് കൂടുതല്‍ ആയാല്‍ മദ്യദുരന്തവുമുണ്ടാകും. ഇതൊഴിവാക്കാന്‍ സ്പിരിറ്റിന്റെ അളവ്കുറച്ചശേഷം മറ്റ് ചിലരാസപദാര്‍ത്ഥങ്ങളാണ് ചേര്‍ക്കുന്നത്. എന്നാല്‍ ഇത് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കും. വ്യാജകള്ള് പതിവായി ഉപയോഗിക്കുന്നവര്‍ ഘട്ടം ഘട്ടമായി മരണത്തിലേക്ക് വഴുതിവീഴുകയാണ് ചെയ്യുന്നത്. കരളിന് കേടുപാടുകള്‍ സംഭവിക്കുന്നതുമൂലം നേരത്തെ മരണം സംഭവിക്കുകയും ചെയ്യും. അതുപോലെ ശരീരം തളരുന്നതുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ക്കും അടിമകളാകുന്നുണ്ട്.
















