Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകര പ്രവര്‍ത്തനം: പാക്‌-ശ്രീലങ്കാ ബന്ധത്തെക്കുറിച്ച്‌ സൂചനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 10:26 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐസ്‌ഐ ഇന്ത്യയിലെ രണ്ട്‌ വിദേശകോണ്‍സുലേറ്റുകള്‍ക്കുനേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. ദല്‍ഹി പോലീസിന്റെ പിടിയിലായ ശ്രീലങ്കന്‍ പൗരന്‍ സക്കീര്‍ ഹുസൈന്‍, ചോദ്യം ചെയ്യലിനിടെയാണ്‌ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്‌. കഴിഞ്ഞ മാസം 29-നാണ്‌ ഹുസൈനെ പോലീസ്‌ പിടികൂടിയത്‌. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരസംഘത്തിന്റെ ആസൂത്രണങ്ങളില്‍ സക്കീര്‍ ഹുസൈന്‌ പങ്കുണ്ട്‌.

കൊളംബോയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‌ വിദേശ കോണ്‍സുലേറ്റുകള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കുണ്ടെന്ന്‌ ചോദ്യംചെയ്യലില്‍ ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌, ബംഗളൂരുവിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ്‌ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനാണ്‌ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നത്‌.

ആക്രമണം നടത്തുന്നവരുടെ യാത്രാ രേഖകള്‍ തയ്യാറാക്കുന്നതിനും അവര്‍ക്ക്‌ ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിനുമായി മാലീദ്വീപില്‍ നിന്നും ചെന്നൈയിലേക്ക്‌ രണ്ട്‌ പേരെ അയയ്‌ക്കാന്‍ ഐഎസ്‌ഐ തീരുമാനിച്ചിരുന്നു. കൊളംബോയിലെ പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ അമീര്‍ സുബൈര്‍ സിദ്ദിഖിയുടെ പേരാണ്‌ ഹുസൈന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്‌. മനുഷ്യക്കടത്തിലും വ്യാജപാസ്പോര്‍ട്ട്‌ നിര്‍മ്മാണം, കള്ളപ്പണം കടത്തല്‍ എന്നിവയില്‍ ഈ ഉദ്യോഗസ്ഥന്‌ പങ്കുണ്ടെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഇന്ത്യയിലെ യുഎസ്‌, ഇസ്രയേല്‍ കോണ്‍സുലേറ്റുകളുടെയും, അവിടേക്കുള്ള പ്രധാന റോഡുകളുടേയും കവാടങ്ങളുടേയും ചിത്രങ്ങള്‍ ഹുസൈനില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്‌. കൊളംബോയിലെ പാക്‌ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനും പാക്കിസ്ഥാനിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥരുമാണ്‌ ചിത്രങ്ങള്‍ മെയില്‍ സന്ദേശമായി അയച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഹുസൈനില്‍ നിന്നും കണ്ടെത്തിയ ചിത്രങ്ങള്‍ കൊളംബോയിലെ പാക്‌ ഹൈക്കമ്മീഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ നിന്നുമാണ്‌ ഡൗണ്‍ലോഡ്‌ ചെയ്തിരിക്കുന്നതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ ശ്രീലങ്കയിലെ പാക്‌ ഹൈക്കമ്മീഷന്‍ തള്ളി. ആക്രമണം നടത്താന്‍ ഐഎസ്‌ഐ പദ്ധതിയിടില്ലെന്നും ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഇന്ത്യയിലേക്ക്‌ വരാന്‍ തന്നെ നിയോഗിച്ചത്‌ കൗണ്‍സിലര്‍ കൂടിയായ അമീര്‍ സുബൈര്‍ സിദ്ദിഖിയാണെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

പിഡിഎഫ്‌ ഫോര്‍മാറ്റിലാണ്‌ കോണ്‍സുലേറ്റുകളുടേയും റോഡുകളുടെയുമൊക്കെ ചിത്രങ്ങള്‍ മെയിലില്‍ ശേഖരിച്ചുവെച്ചിരുന്നത്‌. ഹുസൈന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ ഇന്ത്യ തയ്യാറാണെങ്കില്‍ അന്വേഷണം നടത്താമെന്ന്‌ ശ്രീലങ്കയും ഇതിനോടകം പ്രതികരിച്ചു.

പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ സിദ്ദിഖിയുടെ പേര്‌ ഇതാദ്യമായല്ല വെളിപ്പെടുത്തുന്നത്‌. 2012-ല്‍ പിടിയിലായ മീസ്‌ അന്‍സാരി എന്നയാളും സിദ്ദിഖിന്റെ പേര്‌ പറഞ്ഞിട്ടുണ്ട്‌. ചെറു വ്യാപാരായായിരുന്ന അന്‍സാരിയെ ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ചാരനായി വിനിയോഗിക്കുകയായിരുന്നു.
ശ്രീലങ്കയിലെ മുസ്ലിം വിഭാഗത്തിലെ യുവാക്കളെ ഐഎസ്‌ഐ ഇത്തരം ആക്രമണ പദ്ധതികള്‍ക്ക്‌ വിനിയോഗിക്കുന്നുണ്ട്‌ എന്നതിനുള്ള തെളിവുകളാണ്‌ പുറത്തുവരുന്നതെന്ന്‌ കേന്ദ്ര അന്വേഷണ ഏജന്‍സി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.