കോട്ടയം: സ്കൂള്‍ ബാഗുകളും നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും കുറഞ്ഞവിലയ്ക്കു നല്കുന്ന സ പ്ലൈകോ സ്കൂള്‍ ഫെയര്‍ ശ്രദ്ധേയമാകുന്നു. തിരുനക്കര പഴയ പോലീസ്റ്റ് സ്റ്റേഷന് മൈതാനത്തിനു സമീപം സപ്ലൈകോ കെട്ടിടത്തിലാണ് സ്കൂള്‍ ഫെയര്‍ നടക്കുന്നത്. 200 പേജിന്റെ ശബരി നോട്ട്ബുക്കിന് ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ 17 രൂപയോളം വിലകുറച്ചാണ് ഇവിടെ ലഭിക്കുന്നത്. മറ്റു ബ്രാന്റുകള്‍ക്കും വിലക്കുറവുണ്ട്.
സ്കൂള്‍ ബാഗുകളും ഇന്‍സ്ട്രമെന്റ് ബോക്സ്, പെന്‍സില്‍ കിറ്റുകള്‍, കുട, ക്രയോണ്‍സ്, തുടങ്ങിയവയ്ക്കെല്ലാം പൊതുവിപണിയേക്കാള്‍ ഇവിടെ വിലക്കുറവാണ്. ഏപ്രില്‍ 22ന് ആരംഭിച്ച വിപണി ജൂണ്‍ 15 വരെയാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: