നീ രണ്ടുതരത്തില്‍ ജീവിക്കുന്നു. അതില്‍ ഒരെണ്ണം എന്നെ സംതൃപ്തനാക്കാനുള്ള നാട്യമാണ്. രണ്ടാമത്തേത് നീ നിനക്കുവേണ്ടി ജീവിക്കുന്ന ജീവിതവും. നിന്റെ ഉള്ളിലിരിക്കുന്ന ആത്മാവിന് ഒരേ ഒരു യഥാര്‍ഥ പ്രകൃതമേ ഉള്ളൂ. ഭഗവാനെ ഒഴികെ മറ്റാരെയും അത് തിരിച്ചറിയുന്നില്ല. ഞാന്‍ നിന്റെ കാപട്യം നിറച്ച പെരുമാറ്റത്തിന് മുമ്പില്‍ പ്രതികരിക്കുന്നില്ല. അഹങ്കാരം പ്രതിഫലിക്കുന്ന ജീവിതരീതി കണ്ടും പ്രതികരിക്കുന്നില്ല. ഒരുവശത്ത് നീ സന്തോഷവതിയാകാന്‍ ആഗ്രഹിക്കുന്നു. മറുവശത്ത് നീ കഷ് ടതകളെല്ലാം സ്വയം വരുത്തുന്നു. ല ക്ഷ്യത്തിലെത്താന്‍ നീ ഒരുദിശയിലേ ക്ക് നടക്കേണ്ടപ്പോള്‍ ഞാന്‍ കാണുന്നത് നീ വിപരീതദിശയിലേക്ക് നടക്കുന്നതായിട്ടാണ്. ഈ മതിഭ്രമം നീ തന്നെ വളര്‍ത്തിയെടുത്തതാണ്. അ തിന് വിരാമമിടൂ. നിന്റെ മനസ്സും ആ ത്മാവും രോഗഗ്രസ്ഥമാണ്. അതിന് ചികിത്സിക്കുന്ന ഡോക്ടര്‍ നീ തന്നെയാണെന്ന് നീ കരുതുന്നു. ഔഷധങ്ങ ള്‍കൊണ്ട് കിട്ടുന്ന ആശ്വാസം താത് കാലികമാണ്. അതുകൊണ്ട് തൃപ്തിപ്പെടരുത്. രോഗത്തിന്റെ സമ്പൂര്‍ണ നിവാരണത്തിനുവേണ്ടി പ്രയത്നിക്കൂ. നീ കഷ്ടപ്പെടുന്നത് ‘അഹം’ എന്ന രോഗം കാരണമാണ്. ‘അഹം’ എന്ന രോഗത്തില്‍ നിന്നും മോചനം നേടൂ. പിന്നെ ശേഷിക്കുന്നത് കേവലം സായി മാത്രം.
– ശ്രീ സത്യസായിബാബ
















