മൂവാറ്റുപുഴ: ഇടമലയാര്‍ ജലസംഭരിണിയില്‍ അകപ്പെട്ടു കിടക്കുന്ന ആനയെ രക്ഷപ്പെടുത്തുന്നതിനുള്ള ഡിഎഫ്ഒ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച് സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മൂവാറ്റുപുഴയിലെ മൃഗ സംഘടനയായ ദയ നല്കിയ ഹര്‍ജിയിലാണ് വേനല്‍ അവധിക്കാല ജഡ്ജി വിനോദ് ചന്ദ്രന് മലയാറ്റൂര്‍ ഡിഎഫ്ഒയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. മൂന്നാഴ്ചയോളമായി ഇടമലയാര്‍ ഡാമിലെ ജലസംഭരണിയില്‍ അകപ്പെട്ടു പോയ ആനയെ എത്രയും വേഗം വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ചികിത്സ നല്കി രക്ഷപ്പെടുത്തുക, സിസിഎഫിന്റെ നേതൃത്വത്തില്‍ ആന രക്ഷപ്പെടുത്താനുള്ള കാലതാമസം എന്താണെന്ന് വിലയിരുത്തുക, ഇതു പോലുള്ള അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുത്തുന്നതിനും മാര്‍ഗ്ഗം കണ്ടെത്താന്‍ സ്ഥിരം സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: