Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്യപൂര്‍വ വിജയവുമായി രാജസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 08:35 pm IST
inSports

അബുദാബി: ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ അത്യപൂര്‍വമായ വിജയം രാജസ്ഥാന്‍ റോയല്‍സിന്‌. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സമനില പാലിച്ചതിനെ തുടര്‍ന്ന്‌ നേടിയ ബൗണ്ടറികളുടെ എണ്ണക്കൂടുതലിലാണ്‌ രാജസ്ഥാന്‍ റോയല്‍സ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ കീഴടക്കിയത്‌.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 152 റണ്‍സെടുത്തു. അതേ നാണയത്തില്‍ ബാറ്റുവീശിയ കൊല്‍ക്കത്തയും നിശ്ചിത 20 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 152 റണ്‍സെടുത്തു. ഇതേ തുടര്‍ന്നാണ്‌ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞത്‌. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ജയിംസ്‌ ഫോക്നര്‍ എറിഞ്ഞ ഓവറില്‍ ഒരു വിക്കറ്റിന്‌ 11 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ സുനില്‍ നരേയ്ന്‍ എറിഞ്ഞ ഓവറില്‍ രാജസ്ഥാനും 11 റണ്‍സ്‌ നേടിയതോടെയാണ്‌ സ്കോര്‍ വീണ്ടും സമനിലയായത്‌. ആദ്യമായാണ്‌ അന്താരാഷ്‌ട്ര ട്വന്റി 20 മത്സരത്തില്‍ സൂപ്പര്‍ ഓവറിലും സമനിലയാകുന്നത്‌.

ഇതേ തുടര്‍ന്ന്‌ നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത (12) യെക്കാള്‍ കൂടുതല്‍ ബൗണ്ടറിയടിച്ച രാജസ്ഥാനെ (17) വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ ഒപ്പമായാല്‍ കൂടുതല്‍ ബൗണ്ടറിയടിക്കുന്ന ടീം ജേതാക്കളാവുമെന്ന വ്യവസ്ഥ ആദ്യമായാണ്‌ പ്രയോഗിച്ചത്‌.

നിശ്ചിത സമയത്തെ 19-ാ‍ം ഓവര്‍ എറിഞ്ഞ ജെയിംസ്‌ ഫോക്നറാണ്‌ കളിയുടെ ഗതി തിരിച്ചത്‌. ഈ ഓവര്‍ തുടങ്ങുമ്പോള്‍ കൊല്‍ക്കത്ത നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 137 റണ്‍സ്‌ എന്ന ശക്തമായ നിലയിലായിരുന്നു. 12 പന്തുകളില്‍ നിന്ന്‌ വിജയിക്കാന്‍ 16 റണ്‍സ്‌ മാത്രമായിരുന്നു അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌. കൊല്‍ക്കത്ത വിജയം ഉറപ്പിച്ച സമയം. എന്നാല്‍ ഈ ഓവറിലെ ആദ്യ പന്തില്‍ 19 പന്തില്‍ നിന്ന്‌ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ഫോക്നര്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ രണ്ട്‌ പന്തുകളുടെ ഇടവേളക്ക്‌ ശേഷം അടുത്തടുത്ത പന്തുകളില്‍ റോബിന്‍ ഉത്തപ്പയെയും വിനയ്‌കുമാറിനെയും ഫോക്നര്‍ ബൗള്‍ഡാക്കി. ഈ ഓവറില്‍ നാല്‌ റണ്‍സ്‌ മാത്രം വിട്ടുകൊടുത്താണ്‌ മൂന്ന്‌ വിക്കറ്റുകള്‍ ഫോക്നര്‍ പിഴുതത്‌. റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക്‌ വിജയിക്കാന്‍. എന്നാല്‍ 11 റണ്‍സെടുക്കാനേ കൊല്‍ക്കത്തക്ക്‌ കഴിഞ്ഞുള്ളൂ. ഇതോടെയാണ്‌ സ്കോര്‍ തുല്യമായത്‌. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ്‌ കൊല്‍ക്കത്തയുടെ ടോപ്സ്കോറര്‍. കഴിഞ്ഞ നാല്‌ മത്സരങ്ങളില്‍ നിന്ന്‌ ഒരു റണ്‍സ്‌ മാത്രം നേടിയ ഗംഭീര്‍ ഫോം വീണ്ടെടുത്തു എന്നതുമാത്രമാണ്‌ കൊല്‍ക്കത്തയുടെ ആശ്വാസം.

സൂപ്പര്‍ ഓവര്‍ എറിയുകയും നിശ്ചിത സമയത്തെ പത്തൊമ്പതാം ഓവറില്‍ മൂന്ന്‌ വിക്കേറ്റ്ടുത്ത്‌ മത്സരത്തിന്റെ ഗതിതിരിക്കുകയും ചെയ്ത ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജയിംസ്‌ ഫോക്നറാണ്‌ കളിയിലെ കേമന്‍. മലയാളിതാരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ കീപ്പിംഗാണ്‌ സൂപ്പര്‍ ഓവറില്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ രാജസ്ഥാന്‌ കൊല്‍ക്കത്തയുടെ രണ്ട്‌ വിക്കറ്റുകള്‍ നേടിക്കൊടുത്തിരുന്നു.

ജയത്തോടെ അഞ്ച്‌ കളികളില്‍ ആറ്‌ പോയന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രയും കളികളില്‍ നാല്‌ പോയിന്റുള്ള കൊല്‍ക്കത്ത നാലാമതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Kerala

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

പുതിയ വാര്‍ത്തകള്‍

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.