ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായി കിങ്ങ്സ് ഇലവന് പഞ്ചാബ് കളി തുടരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ അവര്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ മൂന്നു തോല്‍വി ഏറ്റുവാങ്ങിയ ബാംഗ്ലൂരിന് വരും മത്സരങ്ങളില്‍ ജയം അനിവാര്യമായി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ 127 റണ്‍സ് നേടി ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് നേടിയ പഞ്ചാബിന്റെ സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ ആഞ്ഞടിച്ച ക്രിസ് ഗെയിലിന്റെ വിക്കറ്റ് പെട്ടെന്ന് വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് നായകന് കോഹ്ലിയടക്കമുള്ള താരങ്ങള്‍ തുടരെ തുടരെ മടങ്ങിയപ്പോള്‍ മത്സരം പഞ്ചാബിനനുകൂലമായി. പിന്നീടെത്തിയ യുവരാജ്(35), ആല്‍ബി മോര്‍ക്കല്‍(15), എബി ഡിവില്യേഴ്സ് എന്നിവരുടെ പ്രകടനമാണ് അവര്‍ക്ക് 124 റണ്‍സെങ്കിലും നേടാന്‍ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 32 റണ്‍സ് നേടിയ വീരേന്ദ്ര സെവാഗും 26 റണ്‍സ് നേടിയ ഡേവിഡ് മില്ലറും അനായാസം വിജയത്തിലെത്തിച്ചു. സന്ദീപ് ശര്‍മ്മയ്ക്കൊപ്പം രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണും റിഷി ധവാനും പഞ്ചാബ് വേണ്ടി തിളങ്ങി. ബാംഗ്ലൂരിനുവേണ്ടി വരുണ്‍ അരോണ്‍, ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി.
















