ശംഖചക്രഗദാപാണേ ദ്വാരകാനിലയാച്യുത
ഗോവിന്ദ പുണ്ഡരീകാക്ഷ രക്ഷാമാം ശരണാഗതാം
ഹാ കൃഷ്ണ ദ്വാരകാവാസിന്‍ ക്വാസി ദേവകീനന്ദന
ഇമാമവസ്ഥാം സംപ്രാപ്താപ്യാം അനാഥാം കിമുപേക്ഷസേ.”
എന്ന് തന്റെ രക്ഷകനെ നിലവിളിച്ചുകൊണ്ട് പാഞ്ചാലി അഭയം പ്രാപിച്ചു. ഭഗവാന്‍ തന്റെ യോഗമായയാല്‍ പാഞ്ചാലിയുടെ വസ്ത്രത്തെ അനന്തമാക്കി. ദുശ്ശാസനന്‍ വലിച്ചഴിച്ചവസ്ത്രം ഒരു വലിയ കൂമ്പാരമായിട്ടും പാഞ്ചാലിയുടെ ശരീരത്തിലെ വസ്ത്രം ശരീരത്തില്‍ തന്നെയുണ്ടായിരുന്നു. കൈയും കാലും തളര്‍ന്ന് വിയര്‍ത്തു നാണം കെട്ടു ദുശ്ശാസനന് പിന്മാറേണ്ടിവന്നു.
മറ്റൊരു സംഭവവും നാരായണീയം പരാമര്‍ശിക്കുന്നുണ്ട്. പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിക്ക് സൂര്യദേവന്‍ ഒരു അക്ഷയപാത്രം കൊടുത്തിരുന്നു. ദിവ്യമായ ആ പാത്രത്തില്‍നിന്ന് എത്രപേര്‍ക്ക് വേണമെങ്കിലും ആഹാരം കൊടുക്കാന്‍ കഴിയും. പാഞ്ചാലി ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ അന്നേ ദിവസം പാത്രത്തില്‍ ഒന്നും ഉണ്ടാകുകയില്ല. ഈ പാത്രത്തിന്റെ പ്രഭാവം കൊണ്ട് കാട്ടിലും അതിഥികളെ സത്കരിക്കാനുള്ള സൗഭാഗ്യം പാണ്ഡവര്‍ക്കുണ്ടായി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















