തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്ര ഭരണചുമതല തിരുവനന്തപുരം ജില്ലാ ജഡ്്ജി ഏറ്റെടുത്തു. ജില്ലാ ജഡ്ജി അഹിന്ദുവായതിനാല്‍ ചുമതല ഹിന്ദുവായ മുതിര്‍ന്ന അഡീ.ജഡ്ജിക്ക് കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അഡി. ജില്ലാ ജഡ്്ജി കെ.പി. ഇന്ദിരയ്ക്കാണ് ചുമതല. ഇതുസംബന്ധിച്ച് വിധി പകര്‍പ്പ് ജില്ലാ ജഡിജിക്ക് ലഭിച്ചയുടന്‍ അത് അഡി. ജില്ലാ ജഡ്ജി കെ. പി. ഇന്ദിരക്ക് കൈമാറുകയാണ്. ജില്ലാ ജഡ്ജിയായ സുനില്‍ തോമസാണ് ഇന്നലെ വിധി പകര്‍പ്പ് കൈമാറിയത്.
ക്ഷേത്രത്തിന്റെ എ, ബി, സി, ഡി നിലവറകളുടെ താക്കോല്‍ സൂക്ഷിക്കുക, മൂന്നു ദിവസം ഇടവിട്ട് കാണിക്കവഞ്ചികളില്‍ വീഴുന്ന വരുമാനത്തിന്റെ കണക്കെടുപ്പ് നടത്തുക തുടങ്ങിയവയാകും ഇവരുടെ പ്രധാന ചുമതല. എന്നാല്‍ ക്ഷേത്രത്തിലെ ദൈനം ദിന പൂജാദി കര്‍മങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇ, എഫ് നിലവറകളുടെ താക്കോലും ജഡ്ജി സൂക്ഷിക്കില്ല. അതേസമയം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും, അഡ്മിനസ്ട്രേറ്റീവ് ഓഫീസറും അവധിയില്‍ പ്രവേശിച്ചതിനാല്‍ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള നടപടികള്‍ക്ക് ജില്ലാ ജഡ്ജി നേതൃത്വം നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: