കൊച്ചി: എംജി കലോത്സവത്തില്‍ 49 പോയിന്റുകളുമായി എറണാകുളം തന്നെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒന്നാം ദിവസം നടന്ന തിരുവാതിരകളിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി എറണാകുളം മഹാരാജാസ് കോളേജ് ഇന്നും ജൈത്രയാത്ര തുടരുകയാണ്. 47 പോയിന്റുകളുമായി സെന്റ് തേരേസാസ് കോളേജ് തൊട്ടു പുറകില്‍ തന്നെയുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കേരള നടനം തുടങ്ങിയ ഇനങ്ങളിലെ വിജയമാണ് സെന്റ് തേരേസാസിനെ ശക്തമായ നിലയിലേക്ക് എത്തിക്കുന്നത്. 36പോയിന്റുകളുമായി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജാണ് മൂന്നാം സ്ഥാനത്തുള്ളത്. 25 പോയിന്റുമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളാജാണ് ഇപ്പോള്‍ നാലാം സ്ഥാനത്തുള്ളത്. പരീക്ഷ ചൂടില്‍ മറ്റു കോളേജുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം കുറവായതാണ് എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 289 കോളേജുകളില്‍ മറ്റു കോളേജുകള്‍ പിന്തള്ളപ്പെട്ടു പോയതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: