Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരൊറ്റ ക്യാച്ചിലൂടെ ക്രിസ്‌ ലിന്‍ സൂപ്പര്‍ സ്റ്റാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:22 pm IST
inSports

ഷാര്‍ജ: ഒരൊറ്റ ക്യാച്ചിലൂടെ സൂപ്പര്‍താര പദവിയിലേക്കുയര്‍ന്ന ക്രിസ്‌ ലിന്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്‌ റോയല്‍ ചലഞ്ച്‌ ബാംഗ്ലൂരിനെതിരെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. അവസാന ഓവറിലാണ്‌ ക്രിക്കറ്റിന്റെ ചരിത്രത്തിലെത്തന്നെ അവിശ്വസനീയമായ ക്യാച്ചിന്‌ ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. രണ്ട്‌ റണ്‍സിനാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റിന്‌ 150 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്രിസ്‌ ലിന്‍ ആണ്‌ ടോപ്‌ സ്കോറര്‍. കല്ലിസ്‌ 43ഉം സൂര്യകുമാര്‍ യാദവ്‌ പുറത്താകാതെ 24ഉം റോബിന്‍ ഉത്തപ്പ 22ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ലിന്‍ ആണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. മൂന്ന്‌ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്‌. മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ ബാംഗ്ലൂരിന്റെ ആദ്യ പരാജയവും.

വിനയ്‌കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിലായിരുന്നു കളിയിലെ നിര്‍ണായക ആ അത്ഭുത ക്യാച്ച്‌. സ്ട്രൈക്കര്‍ എന്‍ഡില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സും. വിനയ്‌കുമാറിന്റെ പന്ത്‌ ഡീപ്‌ മിഡ്‌ വിക്കറ്റിലേക്ക്‌ തൂക്കിയടിച്ച എ.ബി. ഡിവില്ലിയേഴ്സ്‌ ഉള്‍പ്പെടെയുള്ളവര്‍ അത്‌ സിക്സറാണെന്ന്‌ ഉറപ്പിച്ചു. എന്നാല്‍, പന്ത്‌ വരുന്നതു കണ്ട ഓസ്ട്രേലിയന്‍ താരം ക്രിസ്‌ ലിന്‍ മൈതാനത്ത്‌ ഇരുന്ന ശേഷം കുതിച്ചുയര്‍ന്ന്‌, ശരീരം വില്ലുപോലെ വളച്ച്‌ പന്ത്‌ കൈക്കലാക്കിയശേഷം ഒരു സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ മൈതാനത്തേക്കുതന്നെ വീണു. അവിശ്വസനീയമായ ക്യാച്ച്‌. ബൗണ്ടറി ലൈനില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു അത്‌.

മൂന്ന്‌ പന്തില്‍ ആറ്‌ റണ്‍സ്‌ വേണ്ടപ്പോഴായിരുന്നു ഡിവില്ലിയേഴ്സിന്റെ പുറത്താകല്‍. ഈ ക്യാച്ചോടെ വിജയം ഉറപ്പിച്ച ബാംഗ്ലൂരിന്റെ പിടിവിട്ടു. രണ്ടു പന്തില്‍ ജയിക്കാന്‍ ആറ്‌ റണ്‍സ്‌ മതിയായിരുന്നുവെങ്കിലും മൂന്നു റണ്‍സ്‌ നേടാനേ പന്ത്‌ നേരിട്ട ആല്‍ബി മോര്‍ക്കലിന്‌ കഴിഞ്ഞുള്ളൂ. ടക്കാവാല (40), പാര്‍ഥിവ്‌ പട്ടേല്‍ (21), ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലി (31), യുവരാജ്‌ സിംഗ്‌ (31) എന്നിവര്‍ നന്നായി ബാറ്റു ചെയ്തെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അവശ്യമായ റണ്‍ നേടാനാവാതെ പോയി. വിനയകുമാറിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത്‌ റണ്‍സേ ബാംഗ്ലൂരിന്‌ വേണ്ടിയിരുന്നുള്ളു. നേരത്തേ ടോസ്‌ നേടി എരാളികളെ ബാറ്റിംഗിനുവിട്ട കോഹ്ലി കൊല്‍ക്കത്തയുടെ സ്കോര്‍ 150 റണ്‍സിലൊതുക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ പൂജ്യനായി മടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

Thiruvananthapuram

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

India

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

പുതിയ വാര്‍ത്തകള്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.