Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ കഷ്ടിച്ച്‌ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 09:42 pm IST
inSports

മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ആദ്യപാദ സെമിഫൈനലില്‍ റയല്‍ മാഡ്രിഡിന്‌ മങ്ങിയ ജയം. സ്വന്തം സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ റയല്‍ പരാജയപ്പെടുത്തിയത്‌. ചൊവ്വാഴ്ച ബയേണിന്റെ തട്ടകമായ മ്യൂണിക്കിലെ അലയന്‍സ്‌ അരീനയില്‍ നടക്കുന്ന പോരാട്ടത്തില്‍ ആദ്യപാദത്തിലെ ഒരു ഗോളിന്റെ മുന്‍തൂക്കത്തിലാവും റയല്‍ ഇറങ്ങുക. ഈ മത്സരം സമനിലയില്‍ കലാശിച്ചാല്‍ റയല്‍ നീണ്ട ഇടവേളക്കുശേഷം ഫൈനലിലെത്തും. അതേസമയം ബയേണിന്‌ ഹാട്രിക്‌ ഫൈനല്‍ സ്വന്തമാക്കണമെങ്കില്‍ സ്വന്തം സ്റ്റേഡിയത്തിലെ രണ്ടാം പാദത്തില്‍ 2-0ന്റെ വിജയം അനിവാര്യമാണ്‌. റയല്‍ ഒരു ഗോളിന്‌ വിജയിച്ചെങ്കിലും ഇരുടീമുകളും അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു കഴിവ്‌ പ്രകടിപ്പിച്ചത്‌.

മത്സരത്തില്‍ മുന്‍ തൂക്കം ബയേണിനായിരുന്നെങ്കിലും റയല്‍ ഗോളി ഇകര്‍ കസിയസിന്റെ തകര്‍പ്പന്‍ പ്രകടനമാണ്‌ ഗോള്‍ നേടുന്നതില്‍ നിന്ന്‌ സന്ദര്‍ശകരെ തടഞ്ഞത്‌. മത്സരത്തിന്റെ 72 ശതമാനവും പന്ത്‌ നിയന്ത്രിച്ച ബയേണ്‍ 18 തവണ റയല്‍ ഗോള്‍മുഖത്തേക്ക്‌ ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. ഇതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഇകര്‍ കസിയസിനെ കീഴടക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. അതേസമയം റയല്‍ അഞ്ച്‌ തവണ ലക്ഷ്യത്തിലേക്ക്‌ ഷോട്ട്‌ ഉതിര്‍ത്തു. മത്സരത്തിലുടനീളം 15 കോര്‍ണറുകളും ബയേണിന്‌ ലഭിച്ചപ്പോള്‍ റയലിന്‌ മൂന്നെണ്ണം മാത്രമാണ്‌ കിട്ടിയത്‌. ആദ്യ പതിനഞ്ച്‌ മിനിറ്റിനുള്ളില്‍ മാത്രം ആറ്‌ കോര്‍ണറുകളാണ്‌ ബയേണിന്‌ ലഭിച്ചത്‌.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ബയേണിന്റെ ടോണി ക്രൂസിന്‌ അവസരം ലഭിച്ചെങ്കിലും വല കുലുക്കാനായില്ല. പിന്നീട്‌ 13-ാ‍ം മിനിറ്റില്‍ ഫ്രാങ്ക്‌ റിബറിയുടെ പാസില്‍ നിന്ന്‌ റോബന്‍ ഇടംകാലുകൊണ്ട്‌ ബോക്സിന്‌ പുറത്തുനിന്ന്‌ പറത്തിയ ബുള്ളറ്റ്‌ ഷോട്ട്‌ സെര്‍ജിയോ റാമോസിന്റെ ദേഹത്ത്‌ തട്ടി കോര്‍ണറിന്‌ വഴങ്ങി പുറത്തേക്ക്‌ പറന്നു. തുടര്‍ന്ന്‌ കോര്‍ണറില്‍ നിന്ന്‌ ഉയര്‍ന്നുവന്ന പന്ത്‌ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ ഹെഡ്ഡറിലൂടെ റയല്‍ വലയിലേക്ക്‌ തിരിച്ചുവിട്ടെങ്കിലും കസിയസ്‌ പന്ത്‌ കയ്യിലൊതുക്കി. പിന്നീട്‌ 18-ാ‍ം മിനിറ്റില്‍ ടോണി ക്രൂസിന്റെ മറ്റൊരു ശ്രമവും വിഫലമായി. തൊട്ടുപിന്നാലെ റയലിന്റെ ഗോള്‍ പിറന്നു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മൈതാന മധ്യത്തുനിന്ന്‌ കിട്ടിയ പന്തുമായി മുന്നേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടതുവിംഗില്‍ക്കൂടി നല്‍കിയ പാസ്‌ ഓടിപ്പിടിച്ചെടുത്ത ഫാബിയോ കോസന്‍ട്രോ ബോക്സില്‍ പ്രവേശിച്ചശേഷം നല്‍കിയ പാസ്‌ സ്വീകരിച്ച ബെന്‍സേമയുടെ, പോയിന്റ്‌ ബ്ലാങ്ക്‌ റേഞ്ചില്‍ നിന്നുള്ള ഷോട്ട്‌ ബയേണ്‍ ഗോളി മാനുവല്‍ ന്യുയറിനെ നിഷ്പ്രഭനാക്കി വലക്കുള്ളിലേക്ക്‌ കയറുകയായിരുന്നു. തൊട്ടുപിന്നാലെ ലീഡ്‌ ഉയര്‍ത്താനുള്ള ഒരു നല്ല അവസരം ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തി. ഡി മരിയയുടെ തകര്‍പ്പന്‍ ക്രോസിന്‌ ക്രിസ്റ്റ്യാനോ തലവെച്ചെങ്കിലും പന്ത്‌ ബയേണ്‍ ഗോളിയുടെ കയ്യില്‍ വിശ്രമിച്ചു. 23-ാ‍ം മിനിറ്റില്‍ ഡി മരിയയുടെ പാസില്‍ നിന്ന്‌ ബെന്‍സേമ മറ്റൊരു അവസരം നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ സമനില നേടാനുള്ള അവസരം ബയേണിന്റെ ഡാന്റെയും നഷ്ടമാക്കി. 26-ാ‍ം മിനിറ്റില്‍ ഒരു സുവര്‍ണാവസരം കൂടി ക്രിസ്റ്റ്യാനോ പാഴാക്കി.
ബെന്‍സേമയുടെ പാസില്‍ നിന്ന്‌ ഗോളി മാത്രം മുന്നില്‍നില്‍ക്കേ ക്രിസ്റ്റ്യാനോയുടെ വലംകാലന്‍ ഷോട്ട്‌ ആകാശംമുട്ടെ പറന്നു. 33-ാ‍ം മിനിറ്റില്‍ ബയേണ്‍ താരം റോബന്റെ ഒരു ശ്രമവും ലക്ഷ്യം തെറ്റി.

രണ്ടാം പകുതി ആരംഭിച്ച്‌ ഒരു മിനിറ്റായപ്പോഴേക്കും ഇസ്കോയുടെ പാസില്‍ നിന്ന്‌ ക്രിസ്റ്റ്യാനോയുടെ മറ്റൊരു ഷോട്ടും പാഴായി. 62-ാ‍ം മിനിറ്റില്‍ ബയേണ്‍ താരം റോബനും അഞ്ച്‌ മിനിറ്റിനുശേഷം റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോയും അവസരങ്ങള്‍ പാഴാക്കി. 72-ാ‍ം മിനിറ്റില്‍ ഫ്രാങ്ക്‌ റിബറിയെ തിരിച്ചുവിളിച്ച്‌ മരിയോ ഗോട്സെയെയും രണ്ട്‌ മിനിറ്റിനുശേഷം ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റീഗര്‍ക്ക്‌ പകരം തോമസ്‌ മുള്ളറെയും ബയേണ്‍ കളത്തിലിറക്കി. റയല്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച്‌ ഗരെത്ത്‌ ബെയ്‌ലിനെയും. കളിയുടെ അവസാന മിനിറ്റുകളില്‍ റയല്‍ ഗോള്‍മുഖത്തേക്ക്‌ ബയേണ്‍ താരങ്ങള്‍ ഇരച്ചുകയറിയെങ്കിലും മരിയോ ഗോട്സെയും തോമസ്‌ മുള്ളറും നിരവധി അവസരങ്ങള്‍ പാഴാക്കിയതോടെ സമനിലയെന്ന അവരുടെ സ്വപ്നവും പൊലിഞ്ഞു.

അതേസമയം റയല്‍ മാഡ്രിഡില്‍ നിന്നും ഇത്തരത്തിലൊരു പ്രകടനമല്ല പ്രതീക്ഷിച്ചതെന്ന്‌ ബയേണിന്റെ സൂപ്പര്‍താരം റോബന്‍ മത്സരശേഷം പറഞ്ഞു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയല്‍മാഡ്രിഡ്‌ പോലൊരു ടീമില്‍ നിന്ന്‌ ഇത്തരമൊരു പ്രകടനമല്ല പ്രതീക്ഷിച്ചത്‌. റയലിന്റെ ഈ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബയേണ്‍ മ്യൂണികിന്റെ ആര്‍ജെന്‍ റോബന്‍ പറഞ്ഞു. കളിയിലെ ഒരേയൊരു ഗോള്‍ കരീം ബെന്‍സേമ സ്വന്തമാക്കിയെങ്കിലും സമനില നേടാന്‍ മരിയോ ഗോട്സെ, തോമസ്‌ മുള്ളര്‍ എന്നിവര്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. റയല്‍ മാഡ്രിഡിനെതിരായ ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി ബയേണ്‍ കോച്ച്‌ പെപ്‌ ഗ്വാര്‍ഡിയോള പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച ടീമിനെതിരെ ഉജ്ജ്വല കളിയാണ്‌ ബയേണ്‍ പുറത്തെടുത്തത്‌. റയലിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താനും മത്സരത്തില്‍ ആധിപത്യം നേടാനും തങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനില്‍ക്കുകയായിരുന്നു, ഗ്വാര്‍ഡിയോ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന്‍ റമ്മിന് മുന്‍ഗണന: ബിവറേജസ് കോര്‍പ്പറേഷനും ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും സുപ്രീം കോടതി നോട്ടീസ്

Kerala

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.