Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂര്യോദയത്തിന്‌ കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 09:37 pm IST
inSports

ഷാര്‍ജ: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളര്‍ ലക്ഷ്മീപതി ബാലാജിയുടെ തകര്‍പ്പന്‍ ബൗളിംഗിന്‌ മുന്നില്‍ സണ്‍റൈസേഴ്സ്‌ ഹൈദരാബാദും മുട്ടുമടക്കി. നാല്‌ ഓവറില്‍ 13 റണ്‍സ്‌ നല്‍കി നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയാണ്‌ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിന്റെ ബാലാജി സണ്‍റൈസേഴ്സിനെ ഇരുട്ടിലാഴ്‌ത്തിയത്‌. 72 റണ്‍സിനായിരുന്നു കിംഗ്സ്‌ ഇലവന്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനെ കീഴടക്കിയത്‌. കിംഗ്സ്‌ ഇലവന്റെ മൂന്നാം വിജയമാണിത്‌. ബാറ്റുകൊണ്ട്‌ ഗ്ലെന്‍ മാക്സ്‌വെല്‍ വീണ്ടും വെടിക്കെട്ട്‌ തീര്‍ത്ത പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത കിംഗ്സ്‌ ഇലവന്‍ 20 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 193 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തു. 43 പന്തില്‍ നിന്ന്‌ 5 ഫോറും 9 സിക്സറുകളുമടക്കം മാക്സ്‌വെല്‍ 95 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. 35 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 30 റണ്‍സെടുത്ത സെവാഗും മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ 19.2 ഓവറില്‍ 121 റണ്‍സിന്‌ ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ലോകേഷ്‌ രാഹുലാണ്‌ ഹൈദരാബാദ്‌ ടീമിന്റെ ടോപ്‌ സ്കോറര്‍. കിംഗ്സ്‌ ഇലവന്‍ കളിച്ച മൂന്ന്‌ മത്സരങ്ങളിലും ഗ്ലെന്‍ മാക്സ്‌വെല്ലാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.
പരാജയമറിയാത്ത കുതിപ്പാണ്‌ കിംഗ്സ്‌ ഇലവന്‍ പഞ്ചാബ്‌ ഈ സീസണില്‍ നടത്തുന്നത്‌. അതേസമയം ഹൈദരാബാദ്‌ സണ്‍റൈസേഴ്സിന്‌ ഈ സീസണില്‍ വിജയം വിട്ടുനില്‍ക്കുകയാണ്‌. കളിച്ച രണ്ട്‌ മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു.

194 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. 49 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (1), ഫിഞ്ച്‌ (19), വാര്‍ണര്‍ (8), വേണുഗോപാല്‍ റാവു (11) എന്നിവരെ നഷ്ടമായതോടെ ഹൈദരാബാദ്‌ പരാജയത്തെ നേരിട്ടു. പിന്നീട്‌ ഇര്‍ഫാന്‍ പഠാന്‍ (5), ഡാരന്‍ സമി (15), രാഹുല്‍ (27) എന്നിവരും കൂടാരം കയറിയതോടെ ഹൈദരാബാദ്‌ 95ന്‌ ഏഴ്‌ എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. ഫിഞ്ച്‌, വാര്‍ണര്‍, സമി, സ്റ്റെയിന്‍ എന്നിവരാണ്‌ ബാലാജിയുടെ പന്തുകള്‍ക്ക്‌ മുന്നില്‍ വീണത്‌. ബാലാജിക്ക്‌ പുറമെ മിച്ചല്‍ ജോണ്‍സണും അക്ഷര്‍ പട്ടേലും രണ്ട്‌ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. കിംഗ്സ്‌ ഇലവന്‍ പഞ്ചാബിന്റെ അടുത്ത മത്സരം 26ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സുമായാണ്‌. അബുദാബിയിലാണ്‌ പോരാട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.