നിങ്ങള്‍ കാണാത്ത ഒന്നിനെ നിങ്ങള്‍ക്ക് പകര്‍ ത്താന്‍ കഴിയില്ല. കാതലായി ഒന്നുണ്ടായിരുന്നിരിക്കണം, താഴേക്കിറങ്ങിവ ന്ന ഒരു വന്‍ശക്തി, അധ്യാത്മതേജസ്സിന്റെ ആശ്ചര്യകരമായ ഒരാവിര്‍ഭാവം, സംഭവിച്ചിരിക്കണം; അതിനെക്കുറിച്ചാണ് നാം ആലോചിക്കുന്നത്. അതവിടെയുണ്ട്. അതുകൊണ്ട് നാം വിദ്വാന്മാരുടെ വിമര്‍ ശനങ്ങളെ ഭയപ്പെടുന്നില്ല. ഞാന്‍, ഒരു പൗരസ്ത്യന്‍, ക്രിസ്തുദേവനെ ആരാധിക്കുകയാണെങ്കില്‍ അതിന്നൊരു വഴിയേ എനിക്കുള്ളൂ. ഈശ്വരനായിട്ട് അര്‍ച്ചിക്കുക, വേറൊന്നുമായിട്ടല്ല. ആ വഴിക്ക് അവിടുത്തെ ആരാധിക്കാന്‍ ഞങ്ങള്‍ക്കവകാശമില്ലെന്ന് നിങ്ങള്‍ കരുതുന്നോ? അവിടുത്തെ നമ്മുടെ നിലയിലേക്ക് വലിച്ചുതാഴ്‌ത്തി, ഒരു വലിയ ആളായിക്കരുതി അല്‍പം ആദരവ് കാണിക്കാനേ ഭാവമുള്ളുവെങ്കില്‍, നാം ആദരിക്കുന്നതുതന്നെ എന്തിനാണ്? ഞങ്ങളുടെ ശാസ്ത്രങ്ങള്‍ അരുളുന്നു: ‘സ്വയം പ്രകാശം പരത്തുന്ന ഈ ജ്യോതിര്‍ധാമങ്ങള്‍, സാക്ഷാത് ജ്യോതിസ്വരൂപികള്‍, അവരെ ആരാധിച്ചാല്‍ അവര്‍ നമ്മിലും നാം അവരിലും ഒന്നായിച്ചമയുന്നു.
– സ്വാമി വിവേകാനന്ദന്‍
















