Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ സൗത്ത്‌ സ്റ്റേഷന്‍ നിര്‍മാണം വീണ്ടും തൃശ്ശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2014, 09:23 pm IST
in Ernakulam

കൊച്ചി: മെട്രോ സൗത്ത്‌ സ്റ്റേഷന്‍ നിര്‍മ്മാണം വിവാദങ്ങള്‍ വിട്ടൊഴിയാതെ വീണ്ടും പ്രതിസന്ധിയില്‍. മുപ്പത്‌ വര്‍ഷത്തേയ്‌ക്ക്‌ മാത്രം മാര്‍ക്കറ്റ്‌ വിലയ്‌ക്ക്‌ സ്ഥലം നല്‍കാം എന്ന റെയില്‍വേയുടെ കടുംപിടുത്തമാണ്‌ പ്രശ്നങ്ങളുടെ തുടക്കം. ഇത്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വയ്‌ക്കും എന്നതിനാല്‍ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു കെഎംആര്‍എല്‍. പകരം എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനു സമീപം കൊച്ചിന്‍ കോര്‍പ്പറേഷന്റെ ഷോപ്പിങ്‌ കോംപ്ലക്സ്‌ ഉള്‍പ്പെടുന്ന സ്ഥലം സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി കെഎംആര്‍എല്ലിന്‌ വിട്ടുകൊടുക്കാന്‍ സാങ്കേതികമായി ധാരണയായതായാണ്‌ വിവരം.

കോര്‍പ്പറേഷന്‍ ഹെല്‍ത്ത്‌ ഓഫീസ്‌ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. മെച്ചപ്പെട്ട ഒരു കോപ്ലക്സ്‌ നിര്‍മ്മിച്ച്‌ ഈ സ്ഥാപനങ്ങളെ പുനരധിവസിപ്പിക്കുന്നതിന്‌ കെഎംആര്‍എല്‍ തയ്യാറായിട്ടുണ്ട്‌. എന്നാല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവക്കാനും നിര്‍മ്മാണം തുടങ്ങാനും കെഎംആര്‍എല്ലിനു കഴിഞ്ഞിട്ടില്ല.

എന്നാല്‍ മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഒന്നും തന്നെ കൗണ്‍സിലില്‍ ചര്‍ച്ചക്ക്‌ വന്നിട്ടില്ല എന്നാണ്‌ വിവരം. ഈ മാസം 22ന്‌ നടക്കുന്ന കൗണ്‍സിലില്‍ ഇതു സംബന്ധിച്ച ചര്‍ച്ച വരാനുള്ള സാധ്യതയും കുറവാണ്‌. അഥവാ വന്നാല്‍ തന്നെ കൗണ്‍സിലില്‍ ശക്തമായ എതിര്‍പ്പ്‌ നേരിടേണ്ടിയും വരും. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ടൗണ്‍ഹാളിന്റെ സ്ഥലം 58കോടി രൂപയ്‌ക്കാണ്‌ കെഎംആര്‍എല്‍ ഏറ്റെടുത്തത്‌. എന്നാല്‍ ഇതുവരെ ആ തുക നഗരസഭക്ക്‌ ലഭിക്കാത്തതാണ്‌ എതിര്‍പ്പിനു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌. എന്നാല്‍ ഈ സ്ഥലം കൈമാറിയപ്പോള്‍ സ്ഥലവുമായി ബന്ധപ്പെട്ട കൃത്യമായ ആധാരമില്ലാത്തതാണ്‌ പണം നല്‍കുന്നതിനുള്ള തടസ്സമായി കെഎംആര്‍എല്‍ പറയുന്നത്‌. ടൗണ്‍ ഹള്‍ സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇല്ലാത്തതാണ്‌ സ്ഥലം കെഎംആര്‍എല്ലിനു ആധാരം ചെയ്തുകൊടുക്കാന്‍ കോര്‍പ്പറേഷനു തടസ്സം സൃഷ്ടിക്കുന്നത്‌.

സൗത്തില്‍ സ്ഥിതി ചെയ്യുന്ന കൊപ്ലക്സും കെഎംആര്‍എല്ലിനു വിട്ടുകൊടുത്താല്‍ സ്ഥിതി മറിച്ചാകില്ല എന്നാണ്‌ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്‌. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട രേഖകളും നഗരസഭാ ഓഫീസില്‍ ഇല്ലാതെ വന്നാല്‍ ഈ സ്ഥലവും സൗജന്യമായി കെഎംആര്‍എല്ലിനു വിട്ടുകൊടുത്ത അവസ്ഥയാകും എന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. അതിനാല്‍ കോംപ്ലക്സ്‌ വിട്ടുകൊടുക്കുന്നതിനു മുന്‍പ്‌ സ്ഥലം സംബന്ധമായ രേഖകള്‍ കൗണ്‍സിലില്‍ ഹാജരാക്കേണ്ടിവരും. കൂടാതെ സ്ഥലത്തിന്‌ കിട്ടുന്ന തുകയെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതിനു ശേഷം മാത്രമെ കൗണ്‍സിലില്‍ നിന്നും മെട്രോ സ്റ്റേഷനു സ്ഥലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ധാരണയാകൂ എന്നാണ്‌ വിവരം.

കെഎംആല്‍എല്ലിനു സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൗണ്‍ പ്ലാനിങ്‌ സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌ ഇപ്പോള്‍ ഉള്ളത്‌. തന്നെയുമല്ല നഗരസഭ അവതരിപ്പിച്ച ബജറ്റില്‍ കൂടുതല്‍ സൗകര്യങ്ങളോടെ കോപ്ലക്സ്‌ പുതുക്കി പണിയും എന്ന്‌ പറഞ്ഞിരിക്കുന്നതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ്‌ കരുതുന്നത്‌. മെട്രോ നിര്‍മ്മാണത്തിന്‌ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത്‌ 20ശതമാനത്തോളം ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ മെട്രോയുടെ നിര്‍മ്മാണം ഇപ്പോള്‍ പൊതുവെ മന്ദഗതിയിലായിട്ടുണ്ട്‌. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന കക്ഷികളുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും മെട്രോയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുകയാണ്‌ എന്നാണ്‌ വിവരം.

കെ.എം. കനകലാല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.