കോട്ടയം: പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ വൈക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ടിബിയില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
ജോര്‍ജിനെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തിയ ശേഷമാണ് പിസി ജോര്‍ജിന് പുറത്ത് കടക്കാനായത്.
കോണ്‍ഗ്രസിന്റെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ആന്റോ ആന്റണിയെന്നും പത്തനംതിട്ടിയിലെ കോണ്‍ഗ്രസിന്റെ പ്രചാരണം പാളിയെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
ആരു ജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു എന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. യു.ഡി.എഫിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി എംഐ ഷാനവാസിനെതിരെയും ജോര്‍ജ് വിമര്‍ശനമുന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: