പെര്‍ത്ത്: കാണാതായ മലേഷ്യന്‍ വിമാനത്തിേന്റതെന്ങ്കരുതുന്ന ബ്ലാക്ക് ബോക്സില്‍ നിന്നുള്ള പുതിയ സിഗ്നലുകള്‍ ലഭിച്ചു.
തെരച്ചില്‍ നടത്തുന്ന ആസ്ട്രേലിയന്‍ വിമാനത്തിനാണ്സിഗ്നലുകള് കിട്ടിയത്. കഴിഞ്ഞ ദിവസം ശബ്ദ സിഗ്നലുകള്‍ ലഭിച്ച സ്ഥലത്ത്, ശബ്ദം പുറപ്പെട്ടസ്ഥലം കണ്ടെത്താനുതകുന്ന ബോയകള്‍ വിമാനത്തില്‍ നിന്ന് വെള്ളത്തിലേക്ക് ഇട്ടിരുന്നു. അവയ്ക്കാണ് സിഗ്നലുകള്‍ കിട്ടിയത്. ഈ സിഗ്നലുകള്‍ അവ വിമാനത്തിലേക്ക് മടക്കിഅയച്ചു.
ഇന്നലെ രാത്രി സിഗ്നലുകള്‍ വിശലകനം ചെയ്ത് ഇന്ന് വിവരം പുറത്തുവിടും.കൃത്യമായ സിഗ്നലാണെങ്കില്‍ ഇത് അഞ്ചാമത്തെ സിഗ്നലാണ്.ക്വലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം മാര്‍ച്ച് എട്ടിനാണ് കാണാതായത്. ചൊവ്വാഴ്ച രണ്ട് സിഗ്നലുകളും ശനിയാഴ്ച രണ്ട് സിഗ്നലുകളും ലഭിച്ചിരുന്നു. ആയിരം അടി ആഴത്തില്‍ വരെയുള്ള നേരിയ സിഗ്നലുകള്‍ പോലും പിടിച്ചെടുക്കാന്‍ പറ്റുന്ന ഹൈഡ്രോഫോണുകള്‍ ബോയകളില്‍ പിടിപ്പിച്ചാണ് വെള്ളത്തിലിട്ടത്. തെരച്ചില്‍ മേഖലയുടെ വ്യാപ്തി് കുറച്ചുകുറച്ച് ഇപ്പോള്‍ 1300 ചതുരശ്ര കിലോമീറ്ററാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: