ഇറ്റാനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍ നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മിസോറാമിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരുന്നതാണെങ്കിലും സംസ്ഥാനത്തെ ബന്ദ് മൂലം മാറ്റി വയ്ക്കുകയായിരുന്നു.
രണ്ടാംഘട്ടത്തില്‍ 11,79,881 വോട്ടര്‍മാരാണുള്ളത്. 511 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. അരുണാചല്‍ പ്രദേശിലെ 39 അസംബ്ലി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുഖ്യമന്ത്രി നബാം തൂക്കിയുടേതടക്കം 11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദ ഭീഷണിയുള്ളതിനാല്‍ നാല് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നാഗാലാന്റിലെ ഏകലോക്സഭ സീറ്റിലേക്ക് മത്സരിക്കുന്നവരില്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ (എന്‍.പി.എഫ്യ)യുമുണ്ട്. കോണ്‍ഗ്രസിന്റെ കെ.വി പുസ, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അകേയു അച്ചുമി എന്നിവരാണ് നെയ്ഫ്യൂ റിയോയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: