കാഞ്ഞിരപ്പള്ളി: നെടുംകുന്നത്തുനിന്നും കാറില്‍ കഞ്ചാവുമായി പോയ ഏഴു കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. നെടുംകുന്നത്തുനിന്നും കഞ്ചാവ് വാങ്ങി സ്വദേശമായ ആലുവയിലേക്ക് കൊണ്ടുപോകുംവഴിയാണ് വിദ്യാര്‍ത്ഥികള്‍ ഹൈവേ പോലീസിന്റെ പിടിയിലായത്. ആലുവ സ്വദേശികളായ മുട്ടമ്മ ഷജീര്‍ (21), വോളയില്‍ അരുണ്‍ (20), മണവലയില് അബ്ദുള്‍ മനാഫ് (21), കുമരാങ്കത്ത് റോജി (19), ചെമ്പില്‍ അജ്മല്‍ (22), കരുനാഗപ്പള്ളി സ്വദേശികളായ അല്‍ഫിയ മന്‍സിലില്‍ ദഹഷ് മുഹമ്മദ് (19), വല്യേത്ത് ആശിഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 600 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ മുണ്ടക്കയത്ത് പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതോടെ വാഹനം പിന്തുടര്ന്ന് പൊന്‍കുന്നത്തുവച്ച് ഹൈവേ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: