കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് ചട്ടങ്ങള്‍ക്ക് വിധേയമായി മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രകാരം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം വിതരണം ചെയ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ള ഫോട്ടോ അടങ്ങിയ അംഗീകൃത വോട്ടര്‍ സ്ലിപ്പ് എന്നിവ ഇതിനായി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: