എരുമേലി: വെരിഫിക്കേഷന്റെ പേരില്‍ ഒരു കൂട്ടം ട്രേഡ്യൂണിയനുകള്‍ നടത്തുന്ന ടിമ്പര്‍ മേഖലയിലെ സമരം തൊഴിലാളി വിരുദ്ധമാണെന്ന് സമരത്തില്‍ പങ്കെടുക്കാത്ത യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെരിഫിക്കേഷന് നടത്തുന്നതിനായി മാസങ്ങള്‍ക്ക് മുമ്പ് രേഖകള്‍ ഹാജരാക്കിയിട്ടും ലേബര്‍ ഓഫീസറുടെ നടപടിക്ക് സഹകരിക്കാത്തവരാണ് സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം വേരിഫിക്കേഷന് നടത്താമെന്ന് ലേബര്‍ ഓഫീസറുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചത് തൊഴിലാളികളെ ദുരിതത്തിലാക്കും. 60 ഓളം തൊഴിലാളികളുള്ള ട്രേഡ്യൂണിയനുകളെ ഒഴിവാക്കി ക്ഷേമനിധി, പെന്ഷന് എന്നിവ അട്ടിമറിക്കാനാണെന്നും, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ നിന്നും തൊഴിലാളികളെ പിന്തിരിപ്പിക്കാനുള്ള ദുരുദ്ദ്യേശമാണ് സമരത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.എം ബാബു, ടി.പി തൊമ്മി, മോഹനന് കെ.കെ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: