കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് സര്‍ക്കാര്‍ തട്ടികൂട്ടിയ വികസന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം നഗരത്തില്‍ ഗതാഗതകുരുക്കും വര്ത്ഥിപ്പിക്കുന്നതായ് ആക്ഷേപം. ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ പണി കഴിപ്പിച്ചിട്ടുള്ള പൊന്നുരുന്നി മേല്പാലത്തില് ഗതാഗത കുരുക്ക് നിത്യസംഭവമാകുന്നതാണ് ഇപ്പോള്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അധികാരികള്‍ മൗനം പാലിയ്ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
വൈറ്റില ജംഗ്ഷനേയും തമ്മനം-പാലാരിവട്ടത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പൊന്നുരുന്നി മേല്‍പാലം. വര്‍ഷങ്ങളായിട്ടുള്ള ഇവിടുത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു മേല്‍പാലം. വാഹനങ്ങള്‍ക്കു മണിക്കുറുകളോളം റെയില്‍വേ ഗേറ്റില്‍ കാത്തു കിടക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുന്നതിനാണ് മേല്‍പാലം വന്നത്. പക്ഷെ കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും അശാസ്ത്രീയമായ സമീപനം യാത്രക്കാര്‍ക്ക് തീരാ തലവേദനയാണ് സമ്മാനിച്ചത്.
തമ്മനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കത്തൃക്കടവ് ഭാഗത്തേയ്ക് തിരിയുന്നിടത്താണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ചെറിയ വാഹനങ്ങള്‍ക്കു പോലും തിരിയാന്‍ കഴിയാത്ത തരത്തിലാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എന്നതാണ് ഇതിന് കാരണം.
മേല്‍പ്പാലം വന്നതോടെ പാലാരിവട്ടം വൈറ്റില ഭാഗത്തേയ്ക്കുള്ള വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകള്‍ വഴി വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്നില്ല. കലൂര്‍ കത്തൃക്കടവ് റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ എംജി റോഡിലേയ്ക്ക് പോകേണ്ട യാത്രക്കാര്‍ വൈറ്റിലയില്‍ എത്തി കടവന്ത്ര വഴി പോകേണ്ടി വരുന്നും എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ടോള്‍ പിരിയ്ക്കുന്നതിനുള്ള നടപടി തല്കാലം ആരംഭിച്ചിട്ടില്ലെങ്കിലും ടോള്‍ബൂത്ത് കൂടി വരികയാണെങ്കില്‍ ഗതാഗത കുരുക്ക് പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉദ്ഘാടനം നീണ്ടുപോകുകയും പിന്നീട് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മ മേല്‍പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ആഴ്ചകള്‍ക്കുശേഷം പാലത്തിലൂടെയുള്ള ഗതാഗതം വീണ്ടും നിരോധിച്ചിരുന്നു.
പിന്നീട് ജനരോഷം ഭയന്ന് മുഖ്യമന്ത്രിയെത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു. ഗതാഗതകുരുക്ക് പ്രദേശങ്ങളിലെ കച്ചവടക്കാരെയും ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ കെ.വി.തോമസിനും, എംഎല്‍എയ്ക്കും മേയര്ക്കുമെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ഇവിടുത്തെ ജനങ്ങള്‍ രോഷാകുലരാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധം രേഖപ്പെടുത്താനാണ് ജനങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: