നിങ്ങള്‍ എന്തിന് ശരീരമെടുത്തു? നിങ്ങളുടെ പ്രാരാബ്ധങ്ങള്‍ തീര്‍ന്ന് ജന്മം സഫലീകരിക്കാന്‍. പിന്നെ എന്തിനാണ് ആസുരികശക്തികള്‍ നിങ്ങളെ പിടികൂടാന്‍ വരുന്നത്? കാരണം, കീഴടക്കുന്നത് ആസുരികശക്തികളുടെ സ്വഭാവം, നാം നമ്മുടെ ധര്‍മം ആചരിക്കാത്തതുകൊണ്ട് ആസുരികശക്തികള്‍ക്ക് നമ്മെ കീഴടക്കി ഭരിക്കാന്‍ സാധിക്കുന്നു. കലിയുഗത്തിന്റെ തീക്ഷ്ണതയില്‍ ഇതൊക്കെ സംഭവിക്കുന്നത് കാലസ്വഭാവമാണ്. എന്നാല്‍ ഈ ലോകത്ത് ഈശന്റെ സഭ പടുത്തുയര്‍ത്തണമെന്ന് തഥാതന് എപ്പോഴും പറയാറുണ്ടല്ലോ. ആ പ്രഭുവിന്റെ സഭയാണ് ഇവിടെ ആവശ്യം. വള്ളല്‍ പെരുമാള്‍ തിരുസഭയെന്ന്‍ അതിനെ വിളിച്ചിരുന്നു. ഈശന്റെ തിരുസഭ ഭൂമിയില്‍ വന്നാല്‍ പിന്നെ ഹീനശക്തികള്ക്ക് അതില്കയറിപ്പിടിക്കാന് പറ്റില്ല. ഈശന് സര്‍വാര്‍ പ്പണം ചെയ്ത് എല്ലാ കര്‍മങ്ങളും അവന്റെ സേവനമാക്കിത്തീര്ത്തവരാണ് തിരുസഭയ്ക്ക് അധികാരികള്‍.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: