Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി: കുടിയൊഴിപ്പിക്കപ്പെട്ടവരെ മുന്നണികള്‍ കയ്യൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2014, 09:56 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ്‌ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇന്നും ദുരിതത്തില്‍. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ 28 കുടുംബങ്ങള്‍ മാത്രമാണ്‌ പുനരധിവസിപ്പിക്കപ്പെട്ടത്‌. മിക്ക കുടുംബങ്ങളും താത്കാലിക ഷെഡുകളിലും, വാടക വീടുകളിലുമായാണ്‌ ഇപ്പോഴും കഴിഞ്ഞു വരുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ മുന്നോട്ട്‌ വെച്ച പ്രധാന വാഗ്ദാനം അധികാരത്തില്‍ വന്നാല്‍ മൂലമ്പിള്ളി പാക്കേജ്‌ സമയബന്ധിതമായി നടപ്പാക്കും എന്നായിരുന്നു. 2008 മാര്‍ച്ച്‌ 19ന്‌ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന്‍ കേരളാ ഗവര്‍ണര്‍ക്കുവേണ്ടി ഒപ്പുവച്ച വിഞ്ജാപനം കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നു. പുനരധിവാസ പാക്കേജുകള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിങ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്‌. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങള്‍ ഇരുമുന്നണികളെയും ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ്‌.

സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി.തോമസ്‌ മൂലമ്പിള്ളിയിലെ വീട്‌ നഷ്ടപ്പെട്ടവര്‍ താത്കാലികമായി കുടിലു കെട്ടി താമസിക്കുന്ന പ്രദേശം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ്‌ വേണ്ട നടപടി എടുക്കേണ്ടതെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ പിന്‍തുണ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എംപി എന്ന നിലയില്‍ ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കെ.വി.തോമസ്‌ തയ്യാറായില്ല എന്നാണ്‌ ഉയര്‍ന്നിരിക്കുന്ന പരാതി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്‌ എത്തുന്നതിന്‌ മുന്‍പ്‌ മൂലമ്പിള്ളി പ്രദേശം സന്ദര്‍ശിച്ച വി.എം.സൂധീരന്‍ പറഞ്ഞ വാക്കുകളും അദ്ദേഹം ഇപ്പോള്‍ മറന്ന മട്ടാണ്‌ എന്നും പ്രദേശ വാസികള്‍ പറയുന്നു. മൂലമ്പിള്ളി പുനരധിവാസം വൈകുന്നത്‌ സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ്‌.

ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ്‌ ടെര്‍മിനല്‍ പദ്ധതിയോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്‌ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും എന്നാണ്‌ സ്ഥലം സന്ദര്‍ശിച്ച്‌ വി.എം.സുധീരന്‍ പ്രസ്താവിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളും സാധാരണ നേതാക്കളുടെ വാക്കുകള്‍ പോലെ പാലിയ്‌ക്കപ്പെടാത്തതായി എന്നും ആക്ഷേപം ഉയരുന്നുണ്ട്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തു കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിയ്‌ക്കാമെന്ന്‌ സിപിഎമ്മും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ അവരും ഇത്‌ മറന്ന മട്ടാണ്‌.

സേവ്‌ ഫാക്ട്‌ സമരപ്പന്തല്‍ ഇന്നേ ദിവസം വരെ സന്ദര്‍ശിക്കാത്ത യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.വി.തോമസ്‌ മൂലമ്പിള്ളി പ്രദേശവും സന്ദര്‍ശിക്കാത്തതും ശ്രദ്ധേയമാണ്‌. ജനരോഷം എങ്ങനെ നേരിടുമെന്നും മൂലമ്പള്ളി പ്രശ്നം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സാരമായി ബാധിക്കും എന്നൂമുള്ള ഭയത്താലാണ്‌ പ്രദേശം സന്ദര്‍ശിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തത്‌ എന്നാണ്‌ ആക്ഷേപം. കഴിഞ്ഞ രണ്ട്‌ ദിവസമായി പറവൂര്‍ നിയോജക മണ്ഡലത്തിലാണ്‌ കെ.വി.തോമസ്‌ പര്യടനം നടത്തിയിരുന്നത്‌. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മുന്‍ കരുതലോടെയാണ്‌ ഇക്കുറി പറവൂരില്‍ എത്തിയിരിക്കുന്നത്‌ എന്നാണ്‌ ഇന്നലെ പറവൂരില്‍ തോമസ്‌ പ്രസംഗിച്ചത്‌.

എംപി എന്ന നിലയില്‍ കെ.വി.തോമസ്സിന്റെ യാതൊരു സഹായവും ലഭിക്കാത്ത മണ്ഡലമാണ്‌ കളമശ്ശേരി. രണ്ട്‌ ഹൈമാസ്ക്‌ ലൈറ്റുകള്‍ നല്‍കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്ന ആക്ഷേപം നേരത്തേ തന്നെ ഉയര്‍ന്നു കഴിഞ്ഞതാണ്‌. കൂടാതെ കൊച്ചി മെഡിക്കല്‍ കോളേജിന്‌ കെ.വി.തോമസ്‌ വാഗ്ദാനം ചെയ്ത രണ്ട്‌ ബസ്സുകള്‍ നല്‍കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

പുതിയ വാര്‍ത്തകള്‍

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.