കാലടി: ചാലക്കുടി പാര്‍ലമെന്റ് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് മുണ്ടങ്ങാമറ്റത്ത് ബിജെപി വാര്‍ഡ് കമ്മറ്റിയും അയ്യപ്പസേവാസമിതിയും സംയുക്തമായി കുടുംബയോഗം സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളെയും, സരിതാനായരെയും ശാലുമേനോനും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശി തറനിലം, എം.പി. ഗോപാലകൃഷ്ണന്, യുവമോര്‍ച്ച ഭാരവാഹികളായ ബി.കെ. ബസിത്കുമാര്‍, എം.വി.അരുണ്‍ലാല്‍, രാഹുല്‍ചന്ദ്രന്‍, ചന്ദ്രന് ചെമ്പന്നൂര്‍, എ.സി. മണി, ആര്‍എസ്എസ് കാലടി താലൂക്ക് സംഘചാലക്, ടി.ആര് മുരളീധരന്, കെ.എസ്. ആര് പണിക്കര്‍, പി.എന്‍ സോമന്, എം.ബി. സുനില്‍, പി.വി. രജി, സലീഷ് ചെമ്മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്മമാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആലുവ: ചാലക്കുടി ലോകസഭമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശ്രീമൂലനഗരത്ത് കുടുംബസംഗമം നടന്നു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രകാശന്, കെ.ജി. ഹരിദാസ്, പി.ആര്. രഘു എന്നിവര്‍ പ്രസംഗിച്ചു. കെ.എ. രാജു സ്വാഗതവും, വി.എ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: