Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി കെ.വി.തോമസും യുഡിഎഫും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2014, 10:08 pm IST
in Ernakulam

കൊച്ചി: പശ്ചിമ കൊച്ചിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരം കാണാനാകാതെ ഭരണാധികാരികള്‍ ഇരുട്ടില്‍ തപ്പുന്നു. തെരഞ്ഞെടുപ്പു പ്രചാരണവുമായി മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി ഉള്‍പ്പടെയുള്ള കടലോര പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന കെ.വി.തോമസും യുഡിഎഫ്‌ നേതാക്കളും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നു. വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ കത്തിപ്പോയതിനാല്‍ പത്തുദിവസത്തിന്‌ മുകളില്‍ തുടര്‍ച്ചയായി ഫോര്‍ട്ട്കൊച്ചിയില്‍ ജല വിതരണം മുടങ്ങിയിരുന്നു. പകരം മോട്ടോര്‍ സ്ഥാപിച്ച്‌ പമ്പിങ്‌ പുനരാരംഭിച്ചെങ്കിലും അത്‌ വിജയിച്ചില്ല. പുതുതായി സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്‌ കൂടുന്നതിനാല്‍ പമ്പിങ്‌ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതാണ്‌ ജലവിതരണം തടസ്സപ്പെടുത്തുന്നത്‌. കഴിഞ്ഞ ഫെബ്രുവരി 25ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ജലകേരളം-2014 പദ്ധതിയില്‍ പ്രഖ്യാപിച്ച ഒന്നും പശ്ചിമകൊച്ചിയെ സഹായിക്കുന്നല്ല. അത്യാധുനിക സംവിധാനത്തോടുകൂടിയ ശുദ്ധജല വിതരണമാണ്‌ ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തത്‌. എന്നാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ജലകേരളം പദ്ധതിക്കു കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്‌.

ഭരണാധികാരികള്‍ കടലോര പ്രദേശങ്ങളോട്‌ കാണിക്കുന്ന അവഗണനയില്‍ മനംമടുത്തിരിക്കുകയാണ്‌ ഇവിടുത്തെ സാധാരണക്കാര്‍. കഴിഞ്ഞ 35 വര്‍ഷമായി ഇവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കെ.വി.തോമസിന്‌ ഇവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ്‌ ജനങ്ങളുടെ പരാതി. കോടികളുടെ വികസനം കൊച്ചിയിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്‌ യുഡിഎഫിന്റെയും കെ.വി.തോമസിന്റെയും വാദം. എന്നാല്‍ പശ്ചിമകോച്ചിയിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക്‌ സര്‍ക്കാരും എംപിയും എന്തുചെയ്തു എന്നതിന്റെ വിലയിരുത്തലായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും എന്നാണ്‌ ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നത്‌. പശ്ചിമകൊച്ചിയില്‍ പൈപ്പുകളിലൂടെ എത്തുന്നത്‌ ചെളിവെള്ളമാണ്‌ എന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. പെരുമാന്നൂരില്‍ നിന്നും കരുവേലിപ്പടി പംഫൗസിലേക്ക്‌ നിലവിലുള്ള പൈപ്പുകള്‍ മാറ്റി പുതിയപൈപ്പുകള്‍ ഇടുന്നതിന്റെ രണ്ടാംഘട്ടമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. വാത്തുരുത്തി റയില്‍വെഗേറ്റ്‌ മുതല്‍ തോപ്പുംപടി പഴയപാലം വരെ ഇട്ട പൈപ്പുകളില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ജല അതോറിറ്റിയുടെ ഇത്തരം ഉദാസീനതയാണ്‌ ഇവിടുത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കു കാരണം എന്നും വിലയിരുത്തപ്പെടുന്നു.

എംപി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക്‌ പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം കാണാന്‍ ആരും താത്പര്യം കാണിക്കാറില്ല എന്നാണ്‌ നാട്ടുകാരുടെ പരാതി. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി അടക്കം പല ഭാഗങ്ങളിലും ഇന്നുമുതല്‍ കുറച്ചു ദിവസം ജലവിതരണം മുടങ്ങും എന്നാണ്‌ ജലഅതോറിറ്റിയുടെ അറിയിപ്പ്‌. കരുവേലിപ്പടി ജലസംഭരണി വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാലാണ്‌ ജലവിതരണം തടസ്സപ്പെടുന്നതെന്നാണ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നല്‍ ഇവിടുത്തെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന അവഗണനയുടെ തുടര്‍ച്ച മാത്രമാണ്‌ ഇത്‌ എന്നാണ്‌ ഇവര്‍ പറയുന്നത്‌. കുടിവെള്ളവിതരണം മുടങ്ങിയപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ജല അതോറിറ്റിയും ഭരണകൂടവും നഗരസഭയും നോക്കു കുത്തിയായി നല്‍ക്കുകയാണിവിടെ. കൊച്ചി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം തന്നെയായതിനാല്‍ തെരഞ്ഞെടുപ്പിനെ നേരിടമെങ്കില്‍ ഇരുമുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ശരിക്കും വെള്ളം കുടിക്കേണ്ടിവരും എന്നാണ്‌ ഫോര്‍ട്ടുകൊച്ചിയിലെയും മട്ടാംചേരിയിലെയും ജനങ്ങളുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.