മൂവാറ്റുപുഴ: താമര പ്രഭാവംചൊരിഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. സാബു വര്‍ഗീസിന്റെ ഇടുക്കി പാര്ലമെന്ത്തെരഞ്ഞെടുപ്പ് പര്യടനം മൂവാറ്റുപുഴ മണ്ഡലത്തില്‍ തുടങ്ങി. താലൂക്കിലെ കടവൂരില്‍ ശനിയാഴ്ച രാവിലെ 9ന് ബി.ജെ. പി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് ഉദ്ഘാടനം ചെയ്തു.
പൈങ്ങോട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്, സ്ഥാനാര്‍ത്ഥി അഡ്വ. സാബു വര്‍ഗീസ്, പി.സി ചന്ദ്രശേഖരന്, കെ. എസ്. അജികുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൈങ്ങോട്ടൂര്‍, പോത്താനിക്കാട,് കാലാമ്പൂര്, കടുംപിടി, അഞ്ചല്‍പ്പെട്ടി, ആയവന, കല്ലൂര്‍ക്കാട്, അച്ചന് കവല, വാഴക്കുളം, കാവന, മേമടങ്ങ്, പാലക്കുഴ, ആരക്കുഴ, മാറാടി, വാളകം. പായിപ്ര, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി എന്നീ കേന്ദ്രങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ സ്ര്തീകളടക്കമുള്ള വന്‍ജനാവലി ചുട്ടുപൊള്ളുന്ന വെയിലത്തും എത്തിയിരുന്നു.
നേതാക്കളായ എ.എസ്. ബിജിമോന്‍, രമേശ് കാവന, ടി.ഡി. സുരേഷ്, സന്തോഷ് അറയ്ക്കല്‍, രമേഷ് പുളിയ്ക്കന്‍, ടി. ചന്ദ്രന്, കെ.എ. അജീവ്, കെ. എം. സിനില്‍, ശ്രീജിത് മഞ്ഞാംകുഴി, പങ്കജാക്ഷന് നായര്‍, പി.സി. തങ്കപ്പന് തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: