ഔദാര്യം എന്നാല്‍ നിനക്ക് കൊടുക്കാന്‍ സാധിക്കുന്നതില്‍ നിന്നും കുറേക്കൂടെ കൂടുതല്‍ കൊടുക്കുന്നതിനേയാണ്. അത് ധനം, ഭക്ഷണം തുടങ്ങിയവയോ അല്ലെങ്കില്‍ ഭൗതകമായ സമ്പത്തുക്കള്‍ കൊടുക്കുന്നതോ അല്ല. എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തിലുള്ള ഔദാര്യം നീ നിന്നെത്തന്നെ കൂടുതല്‍ കൂടുതല്‍ അര്പ്പിക്കുന്നതിലാണ്. നിന്റെ സേവനം എവിടെയാണോ കൂടുതല്‍ ആവശ്യമുള്ളത് അവിടെ സേവനം ചെയ്യുന്നത് ഔദാര്യം. പൂര്‍ണമനസ്സോടെ എന്തുകൊടുത്താലും അതാണ് യഥാര്‍ത്ഥ ഔദാര്യം. ഭൗതികമായി ഒരിക്കലും നിന്റെ ഭാഗമല്ലാതിരുന്ന വസ്തുക്കളെ കൊടുക്കൂ, ആദ്ധ്യാത്മികമായി, നീ പങ്കുവയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന വസ്തുക്കള്‍ കൊടുത്തുകളയൂ. ഞാന്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു, എടുക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാം, എന്ന് ഞാന്‍ കരുതുന്ന യാതൊരു ഭൗതികസമ്പത്തും എനിക്കില്ല. പക്ഷേ എന്റെ ഖജനാവ് മുഴുവന്‍ ശാശ്വതമായ, അമൂല്യമായ ആത്മീയ നിധിയാണ്. അവ നിന്റെ മേല്‍ വര്‍ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ അവതരിച്ചത്. എന്റെ സമ്മാനങ്ങള്‍ സ്വീകരിക്കൂ. മറ്റുള്ളവരുമായി പങ്കുവയ്ക്കൂ. വ്യര്‍ത്ഥവും നശ്വരമായ വസ്തുക്കള്‍ക്ക് പുറകെ പായുന്നത് നിര്‍ത്തൂ. ശാശ്വതമായത് എന്നില്‍ നിന്നും എടുക്കൂ. എന്നോടൊപ്പമുള്ള ഈ യാത്ര അവസാനിക്കുന്നതുവരെ അവയെ നിന്നോടൊപ്പം സൂക്ഷിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: