കൊച്ചി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഫാക്ടിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് ബിജെപി എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തികനയത്തിന്റെ പ്രതിഫലനമാണ് ഫാക്ട് ഇന്ന് നേരിടുന്ന പ്രതിസന്ധി. ഇത് പരിഹരിക്കാന്‍ യാതൊരു ശ്രമവും രണ്ട് സര്‍ക്കാരുകളും നടത്തിയിട്ടില്ലന്നും എ.എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി. ഇന്നലെ കളമശേരി മണ്ഡലത്തില്‍ നടത്തിയ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഫാക്ട് ടൈംഹൗസിന് മുന്നില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. ഉദയകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്്, ജില്ലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, എന്‍.കെ. സദാശിവന്, ചന്ദ്രികാരാജന്, എ. സുനില്‍കുമാര്‍, ഏലൂര്‍ ഗോപിനാഥ്, എ.എ. ലെനീന്ദ്രന്‍, ഗിരിജാ ലെനീന്ദ്രന്‍, തുടങ്ങിയവര്‍ സ്വീകരണ യോഗത്തില്‍ സംബന്ധിച്ചു.
ഇന്നലെ രാവിലെ 7.30 ന്്കളമശേരി ഐ ആര് ഇ ജംഗ്ഷനില്‍ നിന്നാണ് എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത്.ഹരിചന്ദ്രന്, പി.കെ. സന്തോഷ്, ഷാജഹാന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഐആര്‍ഇ തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്കി. അതിന് ശേഷമാണ് ഫാക്ട് ടൈം ഹൗസിന് മുന്നിലെത്തിയത്. ഫാക്ടിനെ രക്ഷിക്കണമെന്നാവിശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികളെ സമരപ്പന്തലിലെത്തി അദ്ദേഹം സന്ദര്‍ശിച്ചു.
അതിനുശേഷം നാറാണത്തെം സ്വീകരണ സ്ഥലത്തേക്കാണ് സ്ഥാനാര്‍ത്ഥിയെത്തിയത്. അടുത്ത സ്വീകരണവേദിയായ പാട്ടുപുരക്കല്‍ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ ആരതിയുഴിഞ്ഞും, താമരപ്പൂക്കള്‍ നല്‍കിയും ബിജെപി പ്രവര്‍ത്തകര്‍ എ.എന്‍. രാധാകൃഷ്ണനെ സ്വീകരിച്ചു. 10.20 ആയപ്പോഴേക്കും സ്ഥാനാര്‍ത്ഥി കടങ്ങല്ലൂരെത്തി, അവിടെ ബിജെപി നേതാവായ ഗിരിജാ ലെനീന്ദ്രന്റെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. പിന്നീട് മുതുകാട്, മുപ്പത്തടം, ഏലൂര്‍ക്കര, എരമം എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പടിഞ്ഞാറെ കടുങ്ങല്ലൂരെത്തിയപ്പോള് ഉച്ചഭക്ഷണത്തിന് സമയമായി. പിന്നീട് കടയപ്പള്ളിയില്നിന്ന് മൂന്ന് മണിക്കാരംഭിച്ച പര്യടനം രാത്രി ഒമ്പത് മണിയോടെ കങ്കരപ്പടിയില്‍ സമാപിച്ചു. ഇന്ന് തൂപ്പൂണിത്തുറ മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥി പര്യടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: