തുടക്കം കുറിച്ച റബ്ബര്‍ അധിഷ്ടിത വ്യവസായമാണ് മെര്‍ക്കം എന്ന സ്ഥാപനം. റബ്ബര്‍ വ്യവസായങ്ങള്‍ക്ക് ആവിശ്യമായ ആന്റി ഓക്സിഡന്റ്സും ആക്സിലറേറ്റേഴ്സും സോഡിയം ബന്ഡോതയോസോള്, എംബിഇഎസ്, എന്എഎംബിടി, സിസിബിഎസ്, ടിക്യു തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പെരിയാറില്‍ മാലിന്യമൊഴുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ കുപ്രസിദ്ധി നേടിയ കമ്പനിയാണിത്. സംസ്ഥാന പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍.
ഏലൂര്‍ പഞ്ചായത്തിന്റെ അര ഏക്കറോളം സ്ഥലം ഈ സ്ഥാപനം കയ്യേറിയതും വാര്‍ത്തയായിരുന്നു. കുഴിക്കണ്ടംതോട് ഈ കമ്പനിക്ക് പുറകുവശത്തുകൂടി ഒഴുകുന്നു. എല്ലാ മാലിന്യവും കമ്പനി സംസ്ക്കരിക്കാതെ ഒഴുക്കുന്നുവെന്നതിനാല് വലിയ ജനകീയ പ്രക്ഷോഭങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. നൂറോളം ജവീനക്കാര്‍ മാത്രമേയുള്ളൂ ഈ സ്ഥാപനത്തില്‍. ഇപ്പോള്‍ എഡയാറുള്ള ഇവരുടെ സ്ഥാപനം കഴിഞ്ഞദിവസം മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യം മൂലം അടച്ചുപൂട്ടി.
80ഓളം വ്യവസായ സ്ഥാപനങ്ങള്‍ ഏലൂരുണ്ട്. ഏലൂര്‍ എടയാറില്‍ 280ഓളം രാസാധിഷ്ഠിത വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന രാസവ്യവസായങ്ങളെളായിരുന്നു മുകളില്‍ പറഞ്ഞവയെല്ലാം. ഗ്യാസ് അധിഷ്ഠിത വ്യവസായങ്ങള്‍ക്കൊപ്പം കാറ്റലിസ്റ്റ്, സിങ്ക്, മിനറല്‍സ് ആന്റ് റൂട്ടില്സ് അടങ്ങിയ ഇതര വ്യവസായങ്ങളെല്ലാം കൂടിയാണ് ഏലൂരിനെ ഒരു ഗ്യാസ് ചേംബറാക്കുന്നത്. കാലം അതിവേഗം പുരോഗമിക്കുന്നു. അതിലപ്പുറം ശാസ്ത്ര സാങ്കേതികവിദ്യയും പുരോഗമിച്ചു. ലാഭവും നേട്ടങ്ങളും ആഗ്രഹിക്കുന്നവര്‍ ശുദ്ധ വായുവും ശുദ്ധജലവും സമൂഹത്തിനാകെ നിഷേധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് അവരില്‍തന്നെ നിക്ഷിപ്തമാണെന്ന് മറക്കരുത്.
(അവസാനിച്ചു)
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: