ബ്രഹ്മലോകത്തെ ആയുര്‍ദൈര്‍ഘ്യം കോടിക്കണക്കിന് വര്‍ഷങ്ങളാണെന്നറിയുമ്പോള്‍ ആളുകള്‍ അതിശയിക്കുന്നു. ബ്രഹ്മലോകത്തെത്താന്‍ സന്ന്യാസം സ്വീകരിച്ച് കഠിനമായ നിഷ്ഠകള്‍ക്കും പരിത്യാഗത്തിനും വിധേയനാകണം. എന്തൊക്കെയായാലും ഒരു കാര്യം നാം അവശ്യം കണക്കാക്കേണ്ടതുണ്ട്. ഈ ലോകത്തിന്റെ പ്രധാനദേവനായ ബ്രഹ്മദേവന്‍പോലും അനശ്വരനല്ല. വേദഗ്രന്ഥങ്ങളെ ആഴത്തില്‍ പഠിച്ചവര്‍ക്ക് ബ്രഹ്മാവിന്റെ ആയുഷ്കാലം കണക്കാക്കാന്‍ കഴിയും.
മനുഷ്യവര്‍ഗത്തിന് ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങളാണുള്ളത്. ഇത്തരം 4,320,000 വര്‍ഷങ്ങളാണ് ഒരു ചതുര്യുഗ പരിവൃത്തി (നാലുയുഗങ്ങളുടെ ഒരു ചക്രം) ചതുര് യുഗങ്ങളുടെ ആയിരം പരിവൃത്തിയാണ് ബ്രഹ്മാവിന്റെ ഒരു പകല്‍ (12 മണിക്കൂര്‍) ഈ രീതിയില്‍ അദ്ദേഹത്തിന്റെ മാസങ്ങളും വര്‍ഷങ്ങളും കണക്കാക്കാം. ബ്രഹ്മാവിന്റെ ആയുസ്സ് ഇത്തരത്തിലുള്ള നൂറ് വര്‍ഷങ്ങളാണ്. എന്നാല്‍ അതിദീര്‍ഘമായ ഈ ആയുഷ്കാലമുണ്ടായാലും – 37,843,200,000,000,000 മനുഷ്യവര്‍ഷം – ബ്രഹ്മദേവനും നശ്വരനാണ്.
– ഭക്തിവേദാന്തസ്വാമികള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: