അങ്കമാലി: അങ്കമാലി എഫ്സിഐ ഗോഡൗണില്‍ നിന്നും കടത്തിയ 5 ലോറി ഗോതമ്പ് വേങ്ങൂര്‍ ഭാഗത്തെ സ്വകാര്യ മില്ലില്‍ നിന്നും കണ്ടെടുത്തു. ഉച്ചക്ക് എഫ്സിഐ ഗോഡൗണില്‍ നിന്നും, എറണാകുളത്തേക്ക് പോകേണ്ട 5 ലോഡ് ഗോതമ്പ് റൂട്ട് മാറ്റിയാണ് സ്വകാര്യ മില്ലായ ആവണി ആഗ്രോമില്ലില് എത്തിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലി കാലടി എംസി റോഡ് ഭക്ഷ്യവകുപ്പ് പരിശോധന നടത്തിവരികെ വാഹനം മില്ലിലേക്ക് പോകുന്നത് കണ്ടത്.
തുടര്‍ന്ന് മില്ലിലെത്തി വാഹന പരിശോധനക്കിടെ ലോറിയുടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുയായിരുന്നു. വാഹനത്തില്‍ ലോഡ് സംബന്ധിച്ച് യാതൊരു രേഖകളുമുണ്ടായില്ല. ഇതേ തുടര്‍ന്ന് കാലടി പോലീസെത്തി അങ്കമാലി എഫ്സിഐ ഗോഡൗണില്‍ തിരിക്കിയപ്പോളാണ് എറണാകുളത്തേക്ക് പേകേണ്ടലോരിയാണിതെന്ന് അധികൃതര്‍ക്ക് വ്യക്തമായത്. എറണാകുളം പള്ളുരുത്തി ഭാഗത്തെ അംഗീകൃതഡീലര്മാര്ക്കുള്ള ഗോതമ്പാണ് ഇവയെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 50 കിലോ വീതം 200 ചാക്ക് ആയിട്ടുള്ള അഞ്ച് ലോറിയാണ് പിടികൂടിയിട്ടുള്ളത്. അഞ്ച് ലോറിയും മില്ലിനകത്ത് നിന്നാണ് പിടികൂടിയിട്ടുള്ളത്. ഇതില്‍ ഒന്ന് പകുതി അണ്‍ലോഡ് ചെയ്ത രീതിയിലാണ്. മില്ലിനകത്ത് ഗോതമ്പിന്റെ വന്‍ ശേഖരമുള്ളതായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തുടരന്വേഷണ മുണ്ടാകും. പിടിച്ചെടുത്ത ഗോതമ്പും രേഖകളും കളക്ടര്‍ക്ക് കൈമാറും. ഗോതമ്പ് പൊടിച്ച് ആട്ട ഉണ്ടാക്കുന്ന പ്രോസസാണ് ആണ് ഇവിടെ നടക്കുന്നത്. അങ്കമാലി സെയില്‍ ടാക്സ് ഉദ്യോഗസ്ഥരും, വിജിലന്‍സ് സംഘവുമാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: