ഏലൂരില്‍ ടിസിസി കമ്പനി വക സ്ഥലം പാട്ടത്തിനെടുത്ത് പ്രവര്‍ത്തനം തുടക്കമിട്ട സ്ഥാപനമാണ് ബിഎസ്ഇഎസ് കേരളാ പവര്‍ ലിമിറ്റഡ്. നാഫ്ത അടിസ്ഥാനമാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണിത്. ഇവര്‍ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിനേയും ഹിന്‍ഡാല്‍കോയേയും ഉപഭോക്താക്കളാക്കാന്‍ ഇറങ്ങി പുറപ്പെട്ടവരാണ്.
1999 ല്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സബ്സിഡിയറി കമ്പനിയായി ആരംഭിച്ചു. ബിഎസ്ഇഎസ് കേരള പവ്വര്‍ ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച കമ്പനി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള സംയുക്ത സംരഭമാണ്. നിലവില്‍ ഇവിടെ 165 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്നുണ്ട്. വിതരണ മേല്‍നോട്ടം കെഎസ്ഐഡിസിക്കാണ്. ഇന്ധനമായ നാഫ്തയും, ലിക്വിഡ് നാച്വറല്‍ ഗ്യാസും യഥാസമയം ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറുമുണ്ട്. കാനറാ ബാങ്കാണ് ധനസഹായം നല്‍കുന്നത്. ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 157 മെഗാവാട്ടും വില്‍ക്കാനാണ് പിപിഎ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് വച്ചിരിക്കുന്നത്. ആകെ 50 സ്ഥിരം ജീവനകാരാണുള്ളത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ഇവരുടെ 39 മെഗാവാട്ട് സ്കീം ടര്‍ബൈന്‍ ജനറേറ്ററും ഗ്യാസ് ടര്‍ബൈന്‍ ജനറേറ്ററും പ്രവര്‍ത്തനനിരതമാകും. പരിസ്ഥിതി സൗഹൃദമാണ് ബിഎസ്ഇഎസ്. എന്നാല്‍ ബിഎസ്ഇഎസ് ഉദ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലായതിനാല്‍ ഉപഭോക്താക്കള്‍ കുറവാണ്.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: