കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ് തിരഞ്ഞെടുപ്പ് പോസ്റ്ററിലും അഭ്യര്‍ത്ഥനയിലും മറ്റു പ്രചരണ ഉപാധികളിലും പ്രൊഫസ്സര്‍ എന്ന് ഉപയോഗിക്കുന്നതു ജനങ്ങളെ കബളിപ്പിക്കലാണന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് വരണാധികാരിക്കും ഇലക്ഷന് കമ്മീഷനും പരാതി നല്കി. കെ.വി. തോമസിന്റെ പെന്ഷന് രേഖകള്‍ പ്രകാരം സെലക്ഷന് ഗ്രേഡ് ലക്ചററായാണ് റിട്ടയര്‍ ചെയ്തത്.
അങ്ങനെയൊരാള്‍ ഇല്ലാത്ത പദവി ഉപയോഗിക്കുന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കലാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. പ്രൊഫസ്സര്‍ എന്ന് ഉപയോഗിച്ചിട്ടുള്ള പ്രചരണ ഉപാധികള്‍ ഉടന്‍ നീക്കം ചെയ്യണം. ഇക്കാര്യം ജനങ്ങളെ അറിയിക്കാനും അധികൃതര്‍ തയ്യാറാകണമെന്നുമാണു എല്‍ഡിഎഫിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: