കൊച്ചി: ജില്ലയില്‍ തിരഞ്ഞെടുപ്പ് സമാഗ്രികള് കൊണ്ടുപോകുന്നതിനും പോളിങ് ഉദ്യോഗസ്ഥരെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമായി വാടകയ്ക്ക് എടുക്കുന്നത് 504 വാഹനങ്ങള്‍. ഇതില്‍ 305 ബസുകളും 198 ജീപ്പ്പുകളും ഒരു ബോട്ടും ഉള്‍പ്പെടും. താലൂക്ക്തലത്തിലാണ് വാഹനങ്ങള്‍ ക്രമീകരിക്കുന്നത്.
മൂന്നു നിയോജകമണ്ഡലങ്ങള്‍ പരിധിയില്‍ ഉള്ള കണയന്നൂര്‍ താലൂക്കിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ വേണ്ടിവരിക. 56 ബസുകളും 65 ജീപ്പ്പുകളും ഒരു ബോട്ടും ഉള്‍പ്പടെ 122 വാഹനങ്ങളാണ് ഇവിടെ വാടകയ്ക്ക് എടുക്കുക. കണയന്നൂര്‍ താലൂക്ക് പരിധിക്കുള്ളിലുള്ള തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലേക്ക് സാമഗ്രികളും ഉദ്യോഗസ്ഥരേയും അയക്കാനാണിത്. 420 പോളിങ് ബൂത്താണ് താലൂക്കിന്റെ പരിധിയില്‍. തൃപ്പൂണിത്തുറയില്‍ 151 ബൂത്തും എറണാകുളത്ത് 122 ബൂത്തും തൃക്കാക്കരയില്‍ 147 ബൂത്തുമാണുള്ളത്. ഇവിടെതന്നെ ഒരു ബോട്ടും ഈയാവശ്യത്തിനായി വേണ്ടിവരും.
രണ്ടു മണ്ഡലങ്ങള്‍ പരിധിയിലുള്ള പറവൂര്‍ താലൂക്കിന് ആവശ്യമായി വരുന്നത് 79 വാഹനങ്ങളാണ്. 312 ബൂത്താണ് താലൂക്കിന്റെ പരിധിയില്‍. 26 ബസും 53 ജീപ്പ്പുമാണ് ഇവിടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി വേണ്ടത്. താലൂക്കിന്റെ പരിധിയില്‍ 312 പോളിങ് ബൂത്താണുള്ളത്.
കുന്നത്തുനാട് താലൂക്കിന്റെ പരിധിയില്‍ രണ്ടു മണ്ഡലങ്ങളേ വരുന്നുള്ളുവെങ്കിലും 325 പോളിങ് ബൂത്തുകളാണ് താലൂക്കിന്റെ പരിധിയില്‍ വരുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുള്ള (171) കുന്നത്തുനാടും 154 ബൂത്തുള്ള പെരുമ്പാവൂരുമാണ് താലൂക്കിന്റെ പരിധിയില്‍ വരുന്നത്. ഇവിടെ 53 ബസും 21 ജീപ്പ്പും ഉള്‍പ്പടെ 74 വാഹനങ്ങളാണ് വേണ്ടത്.
കൊച്ചി താലൂക്കില്‍ 71 വാഹനങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ജോലിക്കായി വേണ്ടിവരിക. എന്നാല്‍ 286 പോളിങ് ബൂത്തുകള്‍ ഇവര്‍ക്ക് താണ്ടാനുണ്ട്. വൈപ്പിനില്‍ 138 ബൂത്തും കൊച്ചിയില്‍ 148 ബൂത്തുമാണ് താലൂക്കിന്റെ പരിധിയിലുള്ളത്. 60 ബസും 11 ജീപ്പ്പും ഉള്‍പ്പടെ 71 വാഹനങ്ങള്‍ ഇവിടെ വാടകയ്ക്കെടുക്കും.
മൂവാറ്റുപുഴയില്‍ 259 ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനും പോളിങ് സാമഗ്രികള്‍ എത്തിക്കുന്നതിനുമായി 66 വാഹനങ്ങളാണ് വേണ്ടിവരിക. ഇതില്‍ 22 ബസുകള്‍ പിറവം നിയോജകമണ്ഡലത്തിലേക്കും 23 ബസുകള്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലേക്കുമാണ് ആവശ്യമായി വരിക. യഥാക്രമം 10, 11 ജീപ്പ്പുകള്‍ വീതം ഇരുമണ്ഡലത്തിലേക്കുമായി ആവശ്യമായി വരുന്നുണ്ട്. 289 ബൂത്തുകള്‍ പരിധിയില്‍ ഉണ്ടെങ്കിലും 60 വാഹനങ്ങള്‍ മാത്രമാണ് ആലുവ താലൂക്കിന് ആവശ്യമായി വരുന്നത്. അങ്കമാലിയിലെ 144 ബൂത്തുകളില്‍ പോളിങ് ഉദ്യോഗസ്ഥരേയും സാമഗ്രികളും എത്തിക്കുന്നതിനായി 22 ബസും ആറ് ജീപ്പ്പും ആലുവയിലെ 145 ബൂത്തിലേക്കായി 21 ബസും 11 ജീപ്പ്പും ഉള്‍പ്പടെ 32 വാഹനങ്ങളുമാണ് ആവശ്യം.
കോതമംഗലം താലൂക്കിന് കീഴില്‍ ആകെ ആവശ്യമായി വരുന്നത് 32 വാഹനങ്ങളാണ്. ഇടുക്കി ലോക്സഭ മണ്ഡലത്തിനു കീഴില്‍ വരുന്ന കോതമംഗലം നിയോജകമണ്ഡലത്തിലെ 136 ബൂത്തുകളാണ് താലൂക്കിന്റെ പരിധിയില്‍ വരുന്നത്. 22 ബസും 10 ജീപ്പ്പുമാണ് ഇവിടെ തിരഞ്ഞെടുപ്പ് ജോലിക്കായി ആവശ്യമായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: