കൊച്ചി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് മാത്രമേ ഇന്ത്യയുടെ വികസനവും ഐക്യവും സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് കേരളകോണ്‍ഗ്രസ് നാഷണലിസ്റ്റ്. കഴിഞ്ഞ പത്തുവര്‍ഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന് അഴിമതി നടത്താനല്ലാതെ രാജ്യത്തിന്റെ വികസനവും മതേതരത്വവും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് കണ്വെന്ഷന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനോ റബറടക്കമുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവു തടയാനോ കേരളത്തിലും കേന്ദ്രത്തിലും ഭരണ നടത്തുന്ന കേരള കോണ്‍ഗ്രസുകള്‍ അടക്കമുള്ള പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നും യോഗം കുറ്റപ്പെടുത്തി. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന നാലു പാര്‍ലമെന്റ് നിയോജകമണ്ഡങ്ങളില് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് സ്ക്വാഡ് പ്രവര്‍ത്തനം നടത്തുവാനും ജില്ലയില്‍ വാഹന പ്രചരണ ജാഥ നടത്താനും യോഗം തീരുമാനിച്ചു. ചെയര്മാന് പ്രൊഫ. പ്രകാശ് കുര്യയാക്കോസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. പി.ജെ. എബ്രാഹം അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ എം.എന്‍. ഗിരി, എന്‍.എന്‍. ഷാജി, ജോര്‍ജ് അമേപറമ്പില് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി എ.എ.വി. കെന്നഡിയേയും വൈസ് പ്രസിഡന്റുമാരായ എന്‍.കെ. ഉണ്ണികൃഷ്ണന്, പി.എ. റഹീം, പി.എന്‍. ഗോപിനാഥന് നായര്‍, ജനറല്‍ സെക്രട്ടറിമാരായി, ജേക്കബ് തോമസ്, ഷാജി കെ. എബ്രഹാം, ടി.എം. നജീബ്, കെ.കെ. പുഷ്ക്കരന്‍, മാത്യു കോന്നോത്ത്, എല്ജോബ്, വി. ചുമ്മാര്‍, ട്രഷററായി കെ.ആര്. പ്രദീപ് കുമാറിനെയും, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റായി സജീവ് പ്ലാന്തറയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: