മനുസ്മൃതിയില്‍ ഈ പ്രാര്ഥനകളെയും ആരാധനകളെയും പറ്റിവളരെ രസകരവും വ്യക്തവുമായ നിര്‍ദ്ദേശങ്ങളുണ്ട്. രാവിലെ ഉറങ്ങി എഴുന്നേറ്റതിനുശേഷം പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച്, ശരീരം വേണ്ടപോലെ ശുദ്ധീകരിച്ച്, മനസ്സിനെ അങ്ങുമിങ്ങും അലഞ്ഞുതിരിയാന്‍ വിടാതെ, സ്വന്തം കാലിന്മേല് നിന്നുകൊണ്ടും മന്ത്രം വളരെ വളരെ സാവധാനത്തില്‍ ഉരുവിട്ടുകൊണ്ടും ആത്മാര്‍ഥമായും പ്രാതര്ജപം നടത്തുക. മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു. പ്രാതഃസന്ധ്യാപൂജയില് സൂര്യന് ചക്രവാളത്തില്‍ പൊങ്ങിവരുന്നതുവരെ, നിന്നുകൊണ്ടും, സായംസന്ധ്യാപൂജയില് നക്ഷത്രങ്ങള്‍ മിന്നിമിന്നിത്തിളങ്ങാന് തുടങ്ങുന്നതുവരെയും ഇരുന്നുകൊണ്ടും ഗായത്രീജപം നടത്തേണ്ടതാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: