കൊച്ചി: കടുത്ത മല്‍സരത്തിന്റെ ആവേശം ഉണര്‍ത്തി ബിജെപി എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം രണ്ടാം ദിവസവും പര്യവസാനിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലായിരുന്നു ഇന്നലെത്തെ പര്യടനം. രാവിലെ 10 മണിയോടെ തേവര ജംഗ്ഷനില്‍ നിന്നാരംഭിച്ച പര്യടനം വാത്തുരുത്തിയിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഐലന്റിലെത്തിയപ്പോഴേക്കും കൊച്ചി തുറമുഖത്തെ ബിഎംഎസ് തൊഴിലാളികള്‍ സ്വീകരിക്കാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അവരുടെ സ്നേഹോഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ഐലന്റിലെ അയ്യപ്പ ക്ഷേത്രത്തിലെത്തിയ ശേഷം അടുത്ത സ്വീകരണ സ്ഥാലമായ തേവര ഫെറിയിലേക്ക് തിരിച്ചു. ഇതിനിടെ തേവര മട്ടുമ്മല്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ കയറാനും പരിസരവാസികളോട് വോട്ടഭ്യര്‍ത്ഥിക്കാനും എ എന്‍ രാധാകൃഷ്ണന് സമയം കണ്ടെത്തി. സ്വീകരണ സ്ഥാലങ്ങളിലൊക്കെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ട ആവിശ്യകതയെക്കുറിച്ച് ഹൃസ്വമായി സംസാരിക്കുകയും ചെയ്തു. എറണാകുളം നഗരം നേരിടുന്ന വികസന പ്രതിസന്ധിയെക്കുറിച്ചും തന്റെ സംസാരത്തില്‍ അദ്ദഹം സൂചിപ്പിച്ചു. അതിന് ശേഷം കോന്തുരുത്തി , കസ്തൂര്‍ഭാ നഗര്‍, കൈരളി ജംഗ്ഷന് വഴി എറണാകുളം സൗത്ത് റെയില്‍ വേ സ്റ്റേഷന് പരിസരത്തെത്തി സ്വീകരണം ഏറ്റുവാങ്ങി ഹൈക്കോടതിയിലേക്ക് തിരിച്ചു. ഹൈക്കോടതിയില്‍ ബി ജെ പി ലീഗല്‍ സെല്ലിന്റെ ഭാരവാഹികളായ എന്‍. അനില്‍കുമാര്‍, പി. കൃഷ്ണലാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ലീഗല്‍ സെല്‍ ഭാരവാഹികളായ പി.കെ. രാംകുമാര്‍, അഡ്വ.കെ.എ. ബാലന്, കേശവന്‍കുട്ടി, ജോസഫ് റോണിജോസ്, സി.ബി. ശ്രീകുമാര്‍, സി.രാജേന്ദ്രന്, ബി. റാംമോഹന്, മിനി, തുളസി, കിരണ്‍ലാല്‍, ബി. രാമചന്ദ്രന്, എം. എല്‍. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഹൈക്കോടതിയിലെ ജീവനക്കാരെയും, അഭിഭാഷകരെയും കണ്ട് പ്രത്യേകമായി വോട്ടഭ്യര്‍ത്ഥിക്കാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഹൈക്കോടതിയില്‍ നിന്ന് വൈ എം സി എ ജംഗ്ഷനിലെത്തിയ ശേഷം ടി ഡി റോഡിലേക്ക് തിരിച്ചു. ടി ഡി അമ്പലത്തിന് സമീപം കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയത്.
മഹിളാ മോര്‍ച്ചാ നേതാവ് അനസൂയ ബാലകൃഷ്ണന് ഹാരാര്‍പ്പണം നടത്തി. സ്ഥാനാര്‍ത്ഥിക്ക് മധുരം നല്കി. എസ് എസ് കലാമന്ദറിലായിരുന്നു ഉച്ചക്കുള്ള വിശ്രമം.
വിശ്രമത്തെത്തുടര്‍ന്ന് വൈകീട്ട് 3.30 ഓട് കൂടി കോമ്പാറയിലെ സ്വീകരണ സ്ഥലത്തേക്ക് തിരിച്ചു. അപ്പോഴേക്കും വെയിലിന്റെ കാഠിന്യം കുറഞ്ഞത് കൊണ്ട് സ്വീകരണത്തിന് തിരക്കും കൂടി. കോമ്പാറയില്‍ നിന്ന് കച്ചേരിപ്പടി, അയ്യപ്പന്‍കാവ്, പച്ചാളം, വടുതല ജെട്ടി, ചിറ്റൂര്‍ ഷാപ്പ് പടി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമൃത ആശുപത്രി പരിസരത്തെത്തിയപ്പോഴേക്കും വൈകീട്ട് ഏഴ് മണി കഴിഞ്ഞിരുന്നു.
പിന്നീട് കുന്നുംപുറം , തൈക്കാവ് , കച്ചേരിപ്പടി, കാളിശ്വരി, ദുര്‍ഗ എന്നിവടങ്ങളിലൂടെ കടന്ന് സമാപന വേദിയായ വിഷ്ണുപുരത്ത് രാത്രി 9.30 ഓടെ പര്യടനം സമാപിച്ചു. ബി ജെ പി മധ്യമേഖല സെക്രട്ടറി കെ എസ് രാജേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് സുരേഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എം വിജയന്, കെ പി രാജന്, സഹജാ ഹരിദാസ്്, സജനി രവികുമാര്‍, പ്രകാശയ്യര്, പുതുക്കലവട്ടം ബാലചന്ദ്രന്, തുടങ്ങിയവര്‍ നേതൃത്വം സ്ഥാനാര്‍ത്ഥി പര്യടനത്തിന് നേതൃത്വം നല്കി. ഇന്ന് വൈപ്പിന്‍ മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥി പര്യടനം. രാവിലെ 8.30 ന് ഗോശ്രീ പാലത്തിലാണ് പര്യടനത്തിന്റെ തുടക്കം. വൈകീട്ട് 9 ന് മുനമ്പത്ത് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: