കൊച്ചി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് കൊച്ചി നഗര മധ്യത്തില്‍ പ്രതിമ. എറണാകുളം മേനകയിലാണ് മോദിയുടെ ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. കന്യാകുമാരി സ്വദേശിയായ ശില്‍പ്പി സുരേഷും, അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരും ചേര്‍ന്ന് 12 ദിവസം കൊണ്ടാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. ബി ജെ പി വ്യപാര സെല്‍ കണ്‍വീനര്‍ സാജോ കുത്തൂരാനാണ് ഈ ആശയം അവതരിപ്പിച്ചത്. സ്ഥലം ഉടമ സുനില്‍ ഷേണായി തിരഞ്ഞെടുപ്പ് കഴിയും വരെ പ്രതിമ അവിടെ വച്ചുകൊള്ളാന്‍ അനുവാദവും നല്കി. ഇന്നലെ വൈകീട്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് പി ജെ തോമസ് പ്രതിമ അനാഛാദനം ചെയ്ത്ു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: