മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആര്‍എസ്എസിനെയും നരേന്ദ്രമോദിയേയും ശക്തമായി എതിര്‍ത്തും വിമര്‍ശിച്ചും വാജ്പേയിയെ അനുകൂലിച്ചും ഘോര ഘോരം പ്രസംഗിച്ച കെ.പി.സി.സി. അദ്ധ്യക്ഷന്റെ പ്രസംഗം കേള്‍ക്കാന്‍ ചുട്ടുപൊള്ളുന്ന വെയിലുമാത്രം. പ്രസംഗം കേള്‍ക്കാന്‍ സമീപത്തെ എ.സി കനോള്മാളില് അഭയം തേടി കോണ്ഗ്രസ്സുക്കാരും. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ മൂവാറ്റുപുഴ 130 ജംഗ്ഷനിലെ ബൈപാസ് റോഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. മുഖ്യപ്രഭാഷകനായിരുന്നു വി.എം. സുധീരന്. സുധീരന് എത്തിയതോടെ ഖദറണിഞ്ഞ നേതാക്കളും അണികളും തിക്കിതെരക്കി സ്റ്റേജിലേക്ക് കയറ്റി വിടുകയും സ്വീകരണം നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു സുധീരന്റെ വാചാലമായ പ്രസംഗം ആരംഭിച്ചത്. 10 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ പ്രഭാവ ഭരണത്തെ പ്രകീര്‍ത്തിച്ച് തുടങ്ങിയ പ്രസംഗം ആര്‍എസ്എസിനേയും നരേന്ദ്ര മോദിയേയും തുടര്‍ന്ന് സിപിഎംനേയും എതിര്‍ത്തായിരുന്നു. ഈ പ്രസംഗം നടക്കുമ്പോള്‍ സ്റ്റേജിന് മുുന്നില്‍ കോണ്ഗ്രസ്സ്കാരോ അനുയായികളോ നാട്ടുകാരോ എത്തിയിരുന്നില്ല. കനത്ത വെയിലിനെ നോക്കി ചൂട് സഹിച്ച് നേതാവ് പ്രസംഗിക്കുമ്പോള്‍ തണുപ്പുള്ള സമീപത്തെ എ.സി മാളില്‍ അഭയം തേടി നേതാക്കള്‍ ഖദര്‍ ഉടയാതെ നില്‍ക്കുകയായിരുന്നു. ഒരു ഗ്രൂപ്പിലുംപ്പെടാത്ത നേതാവായതു കൊണ്ടായിരിക്കാം കോണ്ഗ്രസ്സ്കാരാരും സ്റ്റേജിന് മുന്നില്‍ എത്താതിരുന്നതെന്ന് അനുമാനിക്കാം. എന്നാല്‍ പ്രസംഗത്തിനൊടുവില്‍ സുധീരന് തടിതപ്പി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുമൂലമാണ് ഇത് പോലുള്ള വേദികളില്‍ നില്‍ക്കേണ്ടിവന്നത് എന്നൊരു മറുപടിയും പറഞ്ഞ് മടങ്ങുകയാണ് ചെയ്തത്. നഗരത്തില്‍ നേതാവിന് പ്രസംഗിക്കാനും അണികള്‍ക്കും നാട്ടുകാര്‍ക്കും കേള്‍ക്കാനും സൗകര്യമുള്ള സ്ഥലമുള്ളപ്പോള്‍ അതൊന്നും കണ്ടെത്താതെ ചുട്ടുപൊള്ളുന്ന വെയിലേത്ത് നേതാവിനെ പ്രസംഗിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ്സുകാരുടെ ഗ്രൂപ്പ് രാഷ്ട്രീയമാണോ എന്ന് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: