രാജ്യത്ത് മലേറിയ എന്ന പകര്‍ച്ചവ്യാധിയെ തടയാന്‍ ഡിഡിറ്റിയാണ് ഉപയോഗിച്ചത്. ഇത് ഉപയോഗിച്ചാണ് പ്ലേഗിനെ അകറ്റിയത്. അങ്ങനെ ഇതിന്റെ ചുവടുപിടിച്ച് ഏലൂരില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിയോടെ 1957ല്‍ സ്ഥാപിച്ചതാണ് ദി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) എന്ന കീടനാശിനി നിര്‍മ്മാണ കമ്പനി.
ഏറെ വിവാദത്തില്‍പ്പെട്ട സ്ഥാപനമാണിത്. ഇവിടെ ഉദ്പ്പാദിപ്പിക്കുന്ന ഡിഡിടി, എന്‍ഡോസള്‍ഫാന്‍ മാലത്തയോണ്‍, മന്കൊസാബ്, ബുട്ടാകെയര്, ഡൈക്കഫോള്‍ ട്രിനാഷ് തുടങ്ങിയ കീടനാശിനികളാണ്.
ഏലൂരിലെ പരിസര മലിനീകരണത്തിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ഈ സ്ഥാപനം ഏറെ പഴികേള്‍ക്കേണ്ടി വന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നിര്‍മ്മിക്കുന്നത് ഒരു വര്‍ഷം 1344 ടണ്‍ ഡിഡിടി ആണ്. 1600 ടണ്‍ എന്‍ഡോസള്‍ഫാന്‍ ഡൈത്തഫോള് 150 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. ഇവ ഏറെയും സൗത്ത് അമേരിക്ക, ഗള്‍ഫ്രാജ്യങ്ങള്‍, ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഒപ്പം ആഭ്യന്തര ഉപയോഗത്തിലും നല്ല ചിലവുണ്ടായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉപഭോക്താവായിരുന്നു പ്ലാന്റേഷന് കോര്പ്പറേഷന്.
ടിസിസിയില്നിന്ന് എച്ച്ഐഎല്ലിലേക്ക് പോയിരുന്ന ക്ലോറിന്‍ വാതക പൈപ്പ്ലൈന് 1979 ല്‍ ചോര്‍ന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവച്ചു. 1985ല്‍ കമ്പനിയിലേക്ക് കൊണ്ടുവന്ന ഹെക്സാക്ലോറോസൈക്കോ ചോര്‍ച്ചയിലും ജനം ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നു. അങ്ങനെ കര്‍ഷക മിത്രമായിരുന്ന കമ്പനിക്ക് വിരോധികളെ സൃഷ്ടിക്കേണ്ടി വന്നു. മലിനീകരണ നിയന്ത്രണസംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന അവസ്ഥ നേര്‍സാക്ഷ്യങ്ങളായി നിലനില്ക്കുന്നു.
സ്റ്റോക്ക് ഹോം കണ്വെന്ഷന് തീരുമാനങ്ങള്‍ പാലിക്കാന്‍ കമ്പനി ബാദ്ധ്യസ്ഥമാണ്. 261 ഓളം ജീവനക്കാര്‍ക്ക് തൊഴിലില്‍ തുടരണം. അതുകൊണ്ടുതന്നെ വൈവിദ്ധ്യമാര്‍ന്ന പദ്ധതിയും ആധുനികവല്‍ക്കരണവും നടത്തി ഇതിനൊപ്പം പരിസ്ഥിതി സൗഹൃദവുമാക്കാനും മാനേജ്മെന്റ് മുന്‍കൈ എടുക്കണം. ഇതിലൂടെ മാത്രമേ കമ്പനിയെ രക്ഷിക്കാന്‍ കഴിയൂ.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: